Thursday, May 24, 2018 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 01.01 AM

ചങ്ങനാശേരി-ചിങ്ങവനം പാതയില്‍ നാലു മാസത്തിനുള്ളില്‍ ട്രെയിന്‍ ഓടും

uploads/news/2018/03/200286/1.jpg

കോട്ടയം: ചങ്ങനാശേരി - ചിങ്ങവനം റൂട്ടിലെ പുതിയ പാതയിലൂടെ ട്രെയിന്‍ നാലു മാസത്തിനുള്ളില്‍ ഓടിത്തുടങ്ങും. കുറുപ്പന്തറ ഏറ്റുമാനൂര്‍ (എട്ടു കി.മീ.) റൂട്ടിലും, ചങ്ങനാശേരി -ചിങ്ങവനം റൂട്ടിലും (ഒന്‍പതു കി.മീ.) ജൂലൈയില്‍ ട്രയല്‍ നടത്താനാണു തീരുമാനം. ഓഗസ്‌റ്റില്‍ ഇരു പാതകളും കമ്മീഷന്‍ ചെയ്യും. ഇതോടെ കോട്ടയം റൂട്ടിലെ ട്രെയിന്‍ ഗതാഗതത്തിലെ ശ്വാസംമുട്ടല്‍ ഒരു പരിധി വരെ ഒഴിവാകും.
ഏറ്റുമാനൂര്‍ - ചിങ്ങവനം (19 കിലോമീറ്റര്‍) ഇരട്ടിപ്പിക്കുന്നതുവരെ ഈ ദുരിതം തുടരം. ഈ ഭാഗം 2020 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണു റെയില്‍വേയുടെ കണക്കുകൂട്ടല്‍. ഈ ഭാഗം പൂര്‍ത്തിയാകുന്നതോടെ കോട്ടയം വഴിയുള്ള ഏറണാകുളം - കായംകുളം പാതയില്‍ ഒരേസമയം രണ്ടു ട്രെയിനുകള്‍ക്കു തടസമില്ലാതെ യാത്ര ചെയ്യാന്‍ കഴിയും.
സ്‌ഥലമേറ്റെടുപ്പ്‌ പൂര്‍ത്തിയാക്കാത്തതാണു ചിങ്ങവനം - ഏറ്റുമാനൂര്‍ ഭാഗത്തു ഇരട്ടിപ്പിക്കലിനെ ബാധിക്കുന്നത്‌. ഈ സെക്‌ടറില്‍ ആറു ഹെക്‌ടര്‍ കൂടി സ്‌ഥലം ഏറ്റെടുക്കാനുണ്ടെന്നു റെയില്‍വേ അറിയിച്ചു. കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ നവീകരണം, പുതിയ രണ്ടു മേല്‍പ്പാലങ്ങള്‍ എന്നിവയുടെ നിര്‍മാണം എന്നിവയ്‌ക്കാണു കൂടുതല്‍ സമയം വേണ്ടിവരിക. നാമ്പടം, മുള്ളന്‍കുഴി, തേക്കുപാലം എന്നിവിടങ്ങളില്‍ പാലം നിര്‍മാണം പുരോഗമിക്കുകയാണ്‌. കഞ്ഞിക്കുഴി, റബര്‍ബോര്‍ഡ്‌ എന്നിവിടങ്ങളിലെ മേല്‍പ്പാലത്തിന്റെയും മുട്ടമ്പലം അടിപ്പാതയുടെയും നിര്‍മാണം ഉടന്‍ ആരംഭിക്കും.
കോട്ടയം സ്‌റ്റേഷനില്‍ പുതിയ രണ്ടു പ്ലാറ്റുഫോമുകളും പുതിയ നാലുവരി പാതകളും നിര്‍മിക്കുക.
2003ലാണു പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ക്ക്‌ തുടക്കമായത്‌. ആകെ 114 കിലോമീറ്ററില്‍ 78 കിലോമീറ്റര്‍ ഇരട്ടപ്പാത യാഥാര്‍ഥ്യമായി.തുടക്കത്തില്‍ എറണാകുളം മുതല്‍ കുറുപ്പന്തറ വരെയും കായംകുളം മുതല്‍ മാവേലിക്കര വരെയും നിര്‍മാണം പൂര്‍ത്തിയായി.പിന്നീട്‌ വിവിധ ഘട്ടങ്ങളായി പണി പുരോഗമിച്ച്‌ പണി അവസാനഘട്ടത്തിലാണ്‌.
എല്ലാ റെയില്‍ ബജറ്റിലും കൃത്യമായി തുക അനുവദിച്ചിരുന്നുവെങ്കിലും സ്‌ഥലമേറ്റെടുപ്പിലുണ്ടായ തടസമാണു തിരിച്ചടിയായത്‌.

Ads by Google
Advertisement
Wednesday 14 Mar 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW