Sunday, September 23, 2018 Last Updated 16 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 12.55 AM

മാലിന്യം കുമിഞ്ഞ്‌ കൂടി കനാലുകള്‍ കരകവിയുന്നു

uploads/news/2018/03/200278/2.jpg

മൂവാറ്റുപുഴ: കടുത്ത വേനലില്‍ കുടിവെള്ളത്തിനും കാര്‍ഷികാവശ്യങ്ങള്‍ക്കുമാണ്‌ എം.വി.ഐ.പി. കനാലില്‍ വെള്ളം തുറന്ന്‌ വിട്ടത്‌. എന്നാല്‍, ജനങ്ങള്‍ മാലിന്യം തള്ളുന്നതോടെ പല പ്രദേശങ്ങളിലേക്കുമുള്ള ജലത്തിന്റെ ഒഴുക്ക്‌ തടസപ്പെടുകയാണ്‌. ഇതോടെ വെള്ളത്തിന്റെ പിന്നാലെ മാലിന്യം നീക്കാന്‍ ജീവനക്കാരെ നിയോഗിക്കേണ്ട അവസ്‌ഥയിലാണ്‌ എം.വി.ഐ.പി. മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്ര?ജക്‌ടിന്റെ കീഴിലുള്ള ഇടതുകര, വലതുകര കനാലുകളിലാണ്‌ മാലിന്യം ഭീഷണിയാകുന്നത്‌.
മാലിന്യം തടസപ്പെടുന്നതോടെ ചിലഭാഗങ്ങളില്‍ വെള്ളം കരകവിഞ്ഞൊഴുകും. മറുഭാഗത്താണെങ്കില്‍ വെള്ളം ലഭിക്കാത്തതില്‍ പരാതിയും ഉയരും. കനാലുകളിലെ അക്വഡിക്‌ടുകള്‍, ഇടുങ്ങിയ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ്‌ മാലിന്യം അടിയുന്നത്‌. കഴിഞ്ഞ ദിവസം മണ്ണത്തൂര്‍ ചെട്ടിക്കണ്ടം ഭാഗത്തെ തടസം നീക്കിയപ്പോള്‍ അഞ്ച്‌ ചത്ത പട്ടികളാണ്‌ ലഭിച്ചത്‌. പണ്ടപ്പിള്ളി ഷട്ടറിന്റെ ഭാഗത്തും മാറാടിയില്‍ എം.സി. റോഡിന്റെ സമീപവും ആയവന, കല്ലൂര്‍ക്കാട്‌് പ്രദേശങ്ങളിലുമെല്ലാം ഇത്തരത്തില്‍ മാലിന്യം അടിയുകയാണ്‌. മാലിന്യങ്ങള്‍ നീക്കിയതിനു ശേഷമാണ്‌ ജനവുരി 10 ന്‌ ഇടതുകര കനാലിലും 15 ന്‌ വലതുകര കനാലിലും വെള്ളം തുറന്ന്‌ വിട്ടത്‌.
വെള്ളം എത്തി തുടങ്ങിയതു മുതല്‍ കനാലുകള്‍ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. കോഴി മാലിന്യങ്ങള്‍ മുതല്‍ ചത്ത പട്ടികള്‍ വരെ വിവിധ ഭാഗങ്ങളില്‍ അടിഞ്ഞു കൂടുകയാണ്‌. മാലിന്യം കുമിഞ്ഞ്‌ കൂടുന്നതിനാല്‍ വെള്ളം തുറന്ന്‌ വിടുന്നതിന്റെ പിന്നാലെ ശുചീകരണ തൊഴിലാളികളേയും അയക്കേണ്ട ഗതികേടിലാണ്‌ ഉദ്യോഗസ്‌ഥര്‍. പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍, ബാര്‍ബര്‍ ഷോപ്പിലെ മാലിന്യങ്ങള്‍, നാപ്‌കിന്‍ തുടങ്ങിയ മാലിന്യങ്ങളും കനാലില്‍ തള്ളുന്നുണ്ട്‌. മാത്രവുമല്ല, കനാല്‍ പരിസരത്തിരുന്ന്‌ മദ്യപിച്ചശേഷം കുപ്പികള്‍ കനാലില്‍ തള്ളുന്നവരുമുണ്ട്‌. മാലിന്യം നിക്ഷേപിക്കുന്നത്‌ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന്‌ സൂപ്രണ്ടിങ്‌ എന്‍ജിനീയര്‍ ജയ പി. നായര്‍ പറഞ്ഞു.
വലതുകര കനാലില്‍ സ്‌ഥിരമായി വെള്ളം തുറന്ന്‌ വിടുമ്പോള്‍ ഇടതുകര കനാലില്‍ മാറാടി ബ്രാഞ്ചിലേക്ക്‌ ആദ്യ നാല്‌ ദിവസം, രാമമംഗലം ബ്രാഞ്ചിലേക്ക്‌ അടുത്ത നാല്‌ ദിവസം, പിറവം ബ്രാഞ്ചിലേക്ക്‌ അടുത്ത ഏഴ്‌ ദിവസം എന്നിങ്ങനെയാണ്‌ വെള്ളം തിരിച്ച്‌ വിടുന്നത്‌. കുടിവെള്ള ക്ഷാമത്താല്‍ പൊറുതി മുട്ടിയ ആരക്കുഴ, മാറാടി പഞ്ചായത്തുകളില്‍ കനാല്‍ വെള്ളം എത്തിയത്‌ ആശ്വാസമായിരുന്നു. എന്നാല്‍, മാലിന്യം ഭീഷണി ഉയര്‍ത്തുകയാണ്‌. ചൊറിച്ചില്‍ ഉണ്ടാകുന്നതിനാല്‍ വൃത്തിയാക്കാന്‍ തൊഴിലാളികളേയും ലഭിക്കാത്ത അവസ്‌ഥയാണുള്ളത്‌.

Ads by Google
Advertisement
Wednesday 14 Mar 2018 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW