Monday, December 17, 2018 Last Updated 3 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 12.54 AM

ന്യൂനമര്‍ദ്ദം: തീരദേശ മേഖലയില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം

uploads/news/2018/03/200270/2.jpg

കോഴിക്കോട്‌: കന്യാകുമാരിയ്‌ക്ക് തെക്ക്‌ ശ്രീലങ്കയ്‌ക്ക് തെക്ക്‌- പടിഞ്ഞാറ്‌ ഉള്‍ക്കടലില്‍ ഉണ്ട ായ ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറിയതായുള്ള കേന്ദ്രകാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്‌ചാത്തലത്തില്‍ ജില്ലയിലെ തീരദേശ മേഖലയില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ ദുരന്തനിവാരണ വിഭാഗം അറിയിച്ചു.
തീരദേശ മേഖലയിലെ 19 വില്ലേജ്‌ ഓഫീസുകള്‍ 24 മണിക്കൂറും തുറന്ന്‌ പ്രവര്‍ത്തിക്കുന്നതിന്‌ ജില്ലാ കലക്‌ടര്‍ യു.വി. ജോസ്‌ നിര്‍ദ്ദേശം നല്‍കി. വടകര താലൂക്കിലെ മൂന്ന്‌ വില്ലേജ്‌ ഓഫീസുകളും കൊയിലാണ്ടി, കോഴിക്കോട്‌ താലൂക്കുകളിലെ എട്ട്‌ വീതം വില്ലേജുകളുമാണ്‌ മുന്‍കരുതല്‍ നടപടികള്‍ക്കായി തുറന്ന്‌ പ്രവര്‍ത്തിക്കുക. തഹസില്‍ദാര്‍മാര്‍ സ്‌ഥലത്ത്‌ ക്യാമ്പ്‌ ചെയ്ണയമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട ്‌. ഫിഷറീസ്‌, ആരോഗ്യം, കോസ്‌റ്റ്ഗാര്‍ഡ്‌, ഫോറസ്‌റ്റ് , പോലീസ്‌, ഫയര്‍ ആന്റ്‌ റസ്‌ക്യു, കെ.എസ്‌. ഇ.ബി എന്നീ വകുപ്പുകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന്‌ ഇറങ്ങരുതെന്ന്‌ അറിയിപ്പുണ്ട ്‌.
തിരുവനന്തപുരത്തിന്‌ 390 കിലോമീറ്റര്‍ തെക്ക്‌- പടിഞ്ഞാറ്‌ ദിശയില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദം വടക്ക്‌- പടിഞ്ഞാറന്‍ ദിശയിലേക്ക്‌ സഞ്ചരിക്കുകയും 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യൂനമര്‍ദമായി മാറുകയും ചെയ്യുമെന്നാണ്‌ കേന്ദ്രകാലാവസ്‌ഥാ വകുപ്പിന്റെ നിരീക്ഷണം. കടലിനുള്ളില്‍ കാറ്റിന്റെവേഗം 65 കിലോമീറ്റര്‍ വരെയും തിരമാല സാധാരണ നിലയില്‍ നിന്നും 3.8 മീറ്റര്‍ വരെ ഉയരുവാനും സാധ്യതയുണ്ട ്‌. കടല്‍ പ്രക്ഷുബ്‌ദമാകുകയും ചെയ്യും. മാര്‍ച്ച്‌ 15 വരെ ഈ മുന്നറിയിപ്പ്‌ പ്രാബല്യത്തിലുണ്ടാകും.

Ads by Google
Advertisement
Wednesday 14 Mar 2018 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW