Sunday, September 23, 2018 Last Updated 14 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 12.54 AM

റോഡിലെ പാര്‍ക്കിംഗ്‌; യാത്രക്കാര്‍ ദുരിതത്തില്‍

uploads/news/2018/03/200263/2.jpg

കാട്ടാക്കട : കഞ്ചിയൂര്‍കോണം റോഡില്‍ തലങ്ങും വിലങ്ങും അനധികൃത പാര്‍ക്കിംഗ്‌ കാരണം കാല്‍നട യാത്രക്കാര്‍ ദുരിതത്തില്‍. ഈ റോഡില്‍ വാഹനം പാര്‍ക്ക്‌ ചെയ്യാന്‍ പാടില്ല എന്ന്‌ പഞ്ചായത്ത്‌ ബോര്‍ഡ്‌ സ്‌ഥപിച്ചിട്ടുണ്ടെങ്കിലും ഇത്‌ അവഗണിച്ചാണ്‌ റോഡിന്‌ ഇരുവശവും അലക്ഷ്യമായി വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്‌തിരിക്കുന്നത്‌. വ്യാപാര സ്‌ഥാപനങ്ങളില്‍ എത്തുന്നവരെ കൂടാതെ രാവിലെ വിവിധയിടങ്ങളില്‍ നിന്നും കാട്ടാക്കടയില്‍ എത്തി മറ്റു സ്‌ഥലങ്ങളിലേക്ക്‌ പോകുന്നവര്‍ റോഡിനു ഇരുവശവും വാഹനം പാര്‍ക്ക്‌ ചെയ്‌തു പോകുന്നതായും വ്യാപാരികളും നാട്ടുകാരും പറയുന്നു. കൂടാതെ റോഡിനു വശം ചേര്‍ന്നുള്ള മിക്ക സ്‌ഥാപനങ്ങളിലേയും വരാന്ത കെട്ടി പൊക്കിയത്‌ കാരണം ഇവിടെയെത്തുന്ന വാഹനങ്ങളും റോഡിലാണ്‌
പാര്‍ക്ക്‌ ചെയ്യുന്നത്‌. ഇരു ഭാഗത്ത്‌ നിന്നും വാഹനങ്ങള്‍ എത്തിയാല്‍ വാഹനത്തിനു ഉള്ളില്‍ ഉള്ളവരോ വഴിയാത്രക്കാരോ ഇറങ്ങി ഗതാഗതം ക്രമീകരിക്കേണ്ട അവസ്‌ഥയാണ്‌. ഈ അനധികൃത പാര്‍ക്കിംഗ്‌ കാട്ടാക്കട പ്രധാന റോഡിലും ഗതാഗത കുരുക്കിനു കാരണമാകുന്നുണ്ട്‌. പഞ്ചായത്ത്‌, വിദ്യാഭ്യാസ വകുപ്പ്‌ ഓഫീസ്‌,റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടര്‍ തുടങ്ങി നിരവധി സര്‍ക്കാര്‍ സ്‌ഥാപനങ്ങളിലേക്കും കോടതിയും,വക്കീല്‍ ഓഫീസുകളും,സ്‌കൂളും കെ.എസ്‌.ഇ.ബി ഓഫീലേക്ക്‌ പോകുന്നവരും അനധികൃത പാര്‍ക്കിംഗ്‌ കാരണം പൊറുതി മുട്ടിയിരിക്കുകയാണ്‌. പഞ്ചായത്ത്‌ അധികൃതരും പോലീസും ആവശ്യമായ നടപടി സ്വീകരിക്കണമെന്നു യാത്രക്കാര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Wednesday 14 Mar 2018 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW