Saturday, May 26, 2018 Last Updated 40 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 12.53 AM

കൊടികുത്തല്‍ ഭീഷണിയില്‍ സംരംഭകര്‍ കേരളം വിട്ടോടുന്നു: കുമ്മനം

uploads/news/2018/03/200256/1.jpg

കൊല്ലം: കൊടികുത്തല്‍ ഭീഷണിയില്‍ സംരംഭകര്‍ കേരളം വിട്ടോടുന്നുവെന്ന്‌ ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബി.ജെ.പി. പുനലൂര്‍ പത്തനാപുരം നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മലയോര ജനപക്ഷയാത്രയുടെ സമാപനസമ്മേളനം പുനലൂരില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു.
സുഗതനെ പോലെയുള്ള ചെറുകിട സംരംഭകരെ കാണുമ്പോള്‍ ഇടതുപക്ഷത്തിന്റെ പരിസ്‌ഥിതി സ്‌നേഹം സടകുടഞ്ഞെണീക്കും. കൈക്കൂലി കിട്ടുന്നതുവരെ നിയമങ്ങള്‍ വളച്ചൊടിച്ചു കൊടി കുത്തിയും ഭീഷണിപ്പെടുത്തിയും അവരെ ചൂഷണം ചെയ്യും. അവസാനം ഗതികെട്ടു കേരളം ഉപേക്ഷിച്ചു സംരംഭകര്‍ അന്യസംസ്‌ഥാനങ്ങളിലേക്കു ചേക്കേറും.എന്നാല്‍ ഇതേ സഖാക്കള്‍ വന്‍കിട മുതലാളിമാര്‍ക്കായി നിയമങ്ങളെ ദുര്‍ബലപ്പെടുത്തും. ഏക്കറുകണക്കിനു വനഭൂമി വന്‍കിട മുതലാളിമാര്‍ക്കു തീറെഴുതി നല്‍കി. മുതലാളിമാരുടെ സര്‍ക്കാരാണു കേരളം ഭരിക്കുന്നത്‌. ഇടതുവലതു മുന്നണികള്‍ കൊള്ളയടിച്ച സംസ്‌ഥാനത്തിന്റെ സമഗ്രവികസനത്തിന്‌ ബി.ജെ.പി. നേതൃത്വം നല്‍കുന്ന സംശുദ്ധ രാഷ്ര്‌ടീയത്തിന്റെ നാളുകള്‍ വിദൂരമല്ലെന്നും കുമ്മനം പറഞ്ഞു. ബി.ജെ.പി. കൊല്ലം ജില്ലാ പ്രസിഡന്റ്‌ ജി.ഗോപിനാഥ്‌ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന വക്‌താവ്‌ എം.എസ്‌. കുമാര്‍, സംസ്‌ഥാന ഉപാധ്യക്ഷ ബി.രാധാമണി, ജാഥാ ക്യാപ്‌ടന്മാര്‍ എസ്‌.ഉമേഷ്‌ബാബു, വിളക്കുടി ചന്ദ്രന്‍, ജില്ലാ സെക്രട്ടറിമാരായ ആയൂര്‍ മുരളി, വയക്കല്‍ സോമന്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വി.എസ്‌. ജിതിന്‍ദേവ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 14 Mar 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW