Tuesday, September 18, 2018 Last Updated 20 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 12.13 AM

കോളനികളിലേക്ക്‌ അധ്യാപകരുടെ നെട്ടോട്ടം: എസ്‌.എസ്‌.എല്‍.സി. പരീക്ഷക്കെത്താതെ ഗോത്രവര്‍ഗവിദ്യാര്‍ത്ഥികള്‍

uploads/news/2018/03/200172/1.jpg

കല്‍പ്പറ്റ: എസ്‌.എസ്‌.എല്‍.സി. പരീക്ഷക്ക്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടും ഇത്തവണയും പരീക്ഷയെഴുതാന്‍ മടിച്ച്‌ നിരവധി ഗോത്രവര്‍ഗവിദ്യാര്‍ത്ഥികള്‍. ജില്ലയില്‍ നിന്ന്‌ ഇത്തവണ 622 എസ്‌.സി വിദ്യാര്‍ത്ഥികളും, 2422 എസ്‌.ടി വിദ്യാര്‍ത്ഥികളുമാണ്‌ എസ്‌.എസ്‌. എല്‍.സി പരീക്ഷക്ക്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. ഇതില്‍ 36 വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കെത്തിയില്ലെന്നാണ്‌ വിവരം. ഇത്‌ സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ലെന്നാണ്‌ ജില്ലാ വിദ്യാഭ്യാസവകുപ്പ്‌ നല്‍കുന്ന വിശദീകരണം. പരീക്ഷ അവസാനിക്കുന്നതോടെ മാത്രമേ പരീക്ഷക്ക്‌ ഹാജരാകാതിരുന്ന കുട്ടികളുടെ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്നും ഉദ്യോഗസ്‌ഥര്‍ പറയുന്നു. അതേസമയം പരീക്ഷ തുടങ്ങി അരമണിക്കൂറിനകം ആബ്‌സെന്റ്‌ സ്‌റ്റേറ്റ്‌മെന്റ്‌ പരീക്ഷാഭവനിലേക്ക്‌ ഓണ്‍ലൈനായും പകര്‍പ്പ്‌ ജില്ലാ വിദ്യാഭ്യാസ വകുപ്പിലേക്കും അയക്കണമെന്ന്‌ സ്‌കൂളുകള്‍ക്ക്‌ സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശവുമുണ്ട്‌. വിജയശതമാനത്തെ അപേക്ഷിച്ചാണ്‌ സ്‌കൂളുകളില്‍ കുട്ടികള്‍ ചേരുന്നതെന്നതിനാല്‍ അധ്യാപകര്‍ ഇത്തവണ വാഹനങ്ങളുമായി രാവിലെ കോളനികളില്‍ പോയി ആദിവാസി കുട്ടികളെ കൂട്ടിക്കൊണ്ടു വരാനുള്ള ശ്രമവും നടത്തുന്നുണ്ട്‌. ഒരു കുട്ടി പരീക്ഷ എഴുതാതിരുന്നാല്‍ പോലും വിജയശതമാനത്തെ ബാധിക്കുമെന്ന്‌ അധ്യാപകര്‍ പറയുന്നു. പക്ഷെ ജനപ്രതിനിധികളും ട്രൈബല്‍ പ്രമോട്ടര്‍മാരും വകുപ്പ്‌ ഉദ്യോഗസ്‌ഥരും എസ്‌.എസ്‌.എല്‍.സി. പരീക്ഷക്ക്‌ ആദിവാസി കുട്ടികളെ എത്തിക്കാന്‍ ശ്രമിക്കുന്നില്ലെന്ന്‌ ആക്ഷേപമുണ്ട്‌. സ്‌കൂള്‍ അധ്യയന വര്‍ഷാരംഭത്തില്‍ കൊഴിഞ്ഞുപോക്ക്‌ തടയാന്‍ സര്‍ക്കാര്‍ പൊതുവായി ആവിഷ്‌ക്കരിക്കുന്ന പദ്ധതിയുടെ ഭാഗമായ പ്രവര്‍ത്തനങ്ങളല്ലാതെ പിന്നീട്‌ കുട്ടികള്‍ കൊഴിഞ്ഞുപോയാലും ആരും ശ്രദ്ധിക്കാറില്ല. എസ്‌.എസ്‌.എല്‍.സി, ടി.ടി.സി.പോലുള്ള കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ആദിവാസി കുട്ടികള്‍ക്ക്‌ പ്രത്യേക പരിഗണനയിലൂടെയും സംവരണത്തിലൂടെയും ജോലി ലഭിക്കാന്‍ സാധ്യതയുണ്ടെന്നിരിക്കെ കൊഴിഞ്ഞുപോക്ക്‌ തടയാനുള്ള തുടര്‍ നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നില്ല. മുന്‍ വര്‍ഷങ്ങളിലും ആദിവാസി കുട്ടികള്‍ പത്താം ക്ലാസ്‌ പരീക്ഷ എഴുതാന്‍ മടി കാണിച്ചിരുന്നു.
2016ല്‍ വയനാട്ടില്‍ രജിസ്‌റ്റര്‍ ചെയ്‌ത 23 കുട്ടികള്‍ പരീക്ഷയെഴുതിയിരുന്നില്ല. ആ വര്‍ഷം ജില്ലയുടെ ആകെ വിജയം 92.30 ഉം എസ്‌.ടി വിഭാഗത്തില്‍ 76.33 ശതമാനവും ആയിരുന്നു. 22 കുട്ടികള്‍ പരീക്ഷയെഴുതാതിരുന്ന 2017ല്‍ എസ്‌.ടി വിജയശതമാനം 70.92 ശതമാനമായി കുറഞ്ഞു. 2018ല്‍ ആദ്യ രണ്ട്‌ പരീക്ഷകളുടെ കണക്ക്‌ മാത്രം ലഭ്യമായിരിക്കേ 36 കുട്ടികള്‍ പരീക്ഷയെഴുതാതിരിക്കുന്നത്‌ വിജയശതമാനത്തില്‍ വലിയ കുറവുണ്ടാക്കാനിടയുണ്ട്‌. ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കോടികള്‍ ചിലവിടുന്നതിനിടയിലാണ്‌ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക്‌ എത്താതിരിക്കുന്നത്‌ അധികൃതര്‍ കണ്ടില്ലെന്ന്‌ നടിക്കുന്നത്‌. പക്ഷെ
കൊഴിഞ്ഞ്‌ പോക്ക്‌ തടയാന്‍ ഗോത്രസാരഥി പദ്ധതി, ഓരോ കോളനിയിലേക്കുമായി പ്രത്യേകം ട്രൈബല്‍ പ്ര?മോട്ടര്‍മാര്‍, ഓരോ സ്‌കൂളിലെയും എസ്‌.സി, എസ്‌.ടി കുട്ടികളുടെ കാര്യങ്ങള്‍ക്കായി പ്രത്യേകം അധ്യാപകന്‍, പട്ടികവര്‍ഗവകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടം എന്നിവയൊക്കെയാണ്‌ രേഖകളിലുള്ള ആദിവാസി സംരക്ഷണ നടപടികള്‍.

Ads by Google
Advertisement
Wednesday 14 Mar 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW