Sunday, September 23, 2018 Last Updated 15 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 12.12 AM

തിരുവില്വാമല ശ്രീ വില്വാദ്രിനാഥന്റെ ഏകാദശിക്ക്‌ ജനലക്ഷങ്ങള്‍ വില്വാമലയില്‍

uploads/news/2018/03/200163/0.jpg

തിരുവില്വാമല: തിരുവില്വാമല ശ്രീ വില്വാദ്രിനാഥന്റെ ഏകാദശിക്ക്‌ വ്രതവും വഴിപാടുകളുമായി നാടിന്റെ നാനാഭാഗത്തുനിന്നുള്ള ജനലക്ഷങ്ങള്‍ വില്വാദ്രിനാഥന്റെ തിരുസന്നിധിയില്‍.
അഷ്‌ടമി മുതല്‍ ദശമിവരെയുള്ള മൂന്ന്‌ ദിവസങ്ങള്‍ വാദ്യമേളങ്ങളും കാഴ്‌ചശീവേലിയുമടക്കം ഉത്സവക്കാഴ്‌ചകളായി. തൃശൂര്‍, പാലക്കാട്‌, മലപ്പുറം എന്നീ ജില്ലകളില്‍നിന്നെത്തുന്ന കുംഭാരസേവകളും കിഴക്കേ നടയില്‍ സന്താനസൗഖ്യം കാംക്ഷിച്ചു നടക്കുന്ന ഗവാളപൂജയും ക്ഷേത്രസന്നിധിയെ രാമമന്ത്രമുഖരിതമാക്കി. രാവിലെ അഞ്ചിന്‌ നങ്ങ്യാര്‍കൂത്ത്‌, ആറിന്‌ ശ്രീ വില്വാദ്രിനാഥ സംഗീതോത്സവം, 10ന്‌ രാഗരത്നം മണ്ണൂര്‍ രാജകുമാരനുണ്ണി, ലൈല രാജകുമാരനുണ്ണി, പ്രിയ വേങ്ങാശേരി, ശ്രീദേവി എസ്‌. രാജ തൃശൂര്‍ എന്നിവര്‍ നയിച്ച ശ്രീ ത്യാഗരാജ പഞ്ചരത്ന കീര്‍ത്തനാലാപം. 1.30ന്‌ ഗോപിക വാര്യര്‍, സ്‌നേഹ എന്നിവര്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍, രണ്ടുമണിക്ക്‌ ശ്രീ വില്വാദ്രിനാഥ ക്ഷേത്രം തിരുവില്വാമല കലാമണ്ഡലം രാധാമണി എന്നിവര്‍ ചേര്‍ന്ന്‌ അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍, ഏഴിന്‌ മറിമായം ഫെയിം സ്‌നേഹ ശ്രീകുമാര്‍ (പ്രശസ്‌ത സിനിമ -സീരിയല്‍ താരം) അവതരിപ്പിച്ച നൃത്തസന്ധ്യ, 8.30ന്‌ നാഥസമന്വയം, അവതരണം മഹേഷ്‌ പനമണ്ണ, പ്രണവ്‌ തിരുവില്വാമല, വിഷ്‌ണു പാലക്കാട്‌, 11ന്‌ മാസ്‌റ്റര്‍ ഇന്ദ്രജിത്ത്‌ അവതരിപ്പിച്ച തായമ്പക, 12ന്‌ മാസ്‌റ്റര്‍ ശബരിനാഥ്‌, മാസ്‌റ്റര്‍ ആദര്‍ശ്‌ കായംകുളങ്ങര അവതരിപ്പിച്ച ഇരട്ടത്തായമ്പക, തുടര്‍ന്ന്‌ ശീവേലി, മേളം പഞ്ചവാദ്യം എന്നിവയും അരങ്ങേറി. പുലര്‍ച്ചെ രാവിലെ 10ന്‌ ദ്വാദശി ഊട്ടോടെ ഈവര്‍ഷത്തെ ഏകാദശിക്ക്‌ സമാപനമായി.

Ads by Google
Advertisement
Wednesday 14 Mar 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW