Sunday, September 23, 2018 Last Updated 8 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 12.11 AM

ചെറിയാനവട്ടം ഇന്‍സിനറേറ്ററിന്‌ സമീപം മാലിന്യം കുന്നുകൂടി

uploads/news/2018/03/200156/2.jpg

ശബരിമല: പമ്പയില്‍ ചെറിയാനവട്ടം ഇന്‍സിനറേറ്ററിന്‌ സമീപം മാലിന്യം കുന്നുകൂടി ദുര്‍ഗന്ധം വമിക്കുന്നു. കഴിഞ്ഞ തീര്‍ഥാടന കാലയളവില്‍ ശേഖരിച്ചെത്തിച്ച മാലിന്യം പൂര്‍ണമായും സംസ്‌കരിക്കാത്തതാണ്‌ കാരണം.
എട്ട്‌ മീറ്റര്‍ ഉയരത്തിലാണ്‌ മാലിന്യം ഒരു പ്രദേശമാകെ വ്യാപിച്ച്‌ കിടക്കുന്നത്‌. ഇതോടെ ഈച്ച ശല്യവും രൂക്ഷമായി. പ്ലാസ്‌റ്റിക്‌ കവറുകളും കുപ്പികളും ഒക്കെ ഈ മാലിന്യ കൂമ്പാരത്തിലുണ്ട്‌. ഇവിടെ കിടക്കുന്ന പ്ലാസ്‌റ്റിക്ക്‌ മാലിന്യം ഭക്ഷിക്കുന്ന ആന ഉള്‍പ്പടെയുള്ള വന്യമൃഗങ്ങള്‍ക്ക്‌ അപായം സംഭവിക്കാനുള്ള സാധ്യതയുണ്ട്‌.
ഈ ഭാഗത്ത്‌ കാണപ്പെട്ട ആനപ്പിണ്ടത്തില്‍ പ്ലാസ്‌റ്റിക്ക്‌ കണ്ടെത്തിയിട്ടുണ്ട്‌. പമ്പ കെ.എസ്‌.ആര്‍.ടി.സി. സ്‌റ്റാന്‍ഡ്‌ പരിസരം മുതല്‍ മരക്കൂട്ടം വരെയുള്ള ഭാഗത്ത്‌ നിന്നും ശേഖരിച്ച മാലിന്യം പമ്പയിലെ ഇന്‍സിനറേറ്ററില്‍ എത്തിച്ചാണ്‌ സംസ്‌കരിക്കുന്നത്‌.
എന്നാല്‍ തീര്‍ഥാടനകാലം കഴിഞ്ഞ്‌ ഇവ പൂര്‍ണമായും സംസ്‌കരിക്കാന്‍ നടപടി സ്വീകരിച്ചില്ല. കൂടാതെ കുമിഞ്ഞു കിടക്കുന്ന മാലിന്യത്തിന്റെ ഒരു ഭാഗത്ത്‌ തീയിടുകയും ചെയ്‌തെങ്കിലും ഇവ പൂര്‍ണ്ണമായി കത്തിയതുമില്ല. ഇപ്പോള്‍ മാലിന്യത്തില്‍ പുഴുവരിക്കുകയാണ്‌.

Ads by Google
Advertisement
Wednesday 14 Mar 2018 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW