Sunday, June 03, 2018 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 12.11 AM

ജില്ലയില്‍ മഴയ്‌ക്ക് സാധ്യത

uploads/news/2018/03/200148/3.jpg

പാലക്കാട്‌: കന്യാകുമാരിക്ക്‌ തെക്ക്‌ ഉള്‍ക്കടലിലുണ്ടായ ന്യൂനമര്‍ദ്ദം തീവ്ര ന്യുനമര്‍ദ്ദമായതിനെ തുടര്‍ന്ന്‌ ജില്ലയിലുള്‍പ്പെടെ കേരളത്തിന്റെ വിവിധയിടങ്ങളില്‍ മഴയ്‌ക്ക് സാധ്യതയുളളതായി കേന്ദ്ര കാലാവസ്‌ഥ വകുപ്പ്‌ അറിയിച്ചു. തെക്കന്‍ കേരളത്തില്‍ 15 വരെ ശക്‌തമായ മഴ ലഭിക്കും. ന്യൂനമര്‍ദ്ദം ശക്‌തമാകുന്നതോടെ കടലില്‍ കാറ്റിന്റെ വേഗത 65 കി.മീ വരെയായി ഉയരാന്‍ സാധ്യതയുളളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോവരുത്‌. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി തീരദേശ മേഖലകളില്‍ കണ്‍ട്രോള്‍ റൂം തുറക്കണമെന്നും കേന്ദ്ര കാലാവസ്‌ഥ വകുപ്പ്‌ നിര്‍ദേശിച്ചു.
ജില്ലയില്‍ ഇന്നലെ മുണ്ടൂര്‍ ഐ.ആര്‍.ടി.സിയില്‍ ഉയര്‍ന്ന ചൂട്‌ 37 ഡിഗ്രിയും കുറഞ്ഞ ചൂട്‌ 27 ഡിഗ്രിയും രേഖപ്പെടുത്തി. കഴിഞ്ഞ കുറേ ദിവസങ്ങളായി 40 ല്‍ എത്തി നിന്നിരുന്ന താപനിലയാണ്‌ ന്യൂനമര്‍ദം മൂലം കുറഞ്ഞിരിക്കുന്നത്‌. മലമ്പുഴയില്‍ 33.8 ഡിഗ്രിയായിരുന്നു ഇന്നലെ കൂടിയ ചൂട്‌. കുറഞ്ഞ ചൂട്‌ 27.6 ഡിഗ്രിയും രേഖപ്പെടുത്തി. പകല്‍ സമയത്ത്‌ വരണ്ട കാറ്റടിക്കുന്നതും ചൂട്‌ കൂടുന്നതിന്‌ കാരണമാവുന്നുണ്ട്‌. പ്രതീക്ഷിച്ച മഴ പെയ്‌തില്ലെങ്കില്‍ ചൂട്‌ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്‌.

Ads by Google
Advertisement
Wednesday 14 Mar 2018 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW