Monday, December 10, 2018 Last Updated 2 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 12.07 AM

ഇന്തോനേഷ്യയില്‍ നിന്നും കൊപ്ര ഇറക്കുമതി നാളികേര വില താഴേയ്‌ക്ക്

uploads/news/2018/03/200131/1.jpg

ചെറുപുഴ: ഇന്തോനേഷ്യയില്‍ നിന്നും വന്‍ തോതില്‍ കൊപ്ര ഇറക്കുമതി ചെയ്യുന്നതിനാല്‍ നാളികേരത്തിന്റെ വില ദിവസേനയെന്നോണം താഴേയ്‌ക്ക് പോകുന്നു. വില ഇനിയും കുറയുമെന്നാണ്‌ വിലയിരുത്തല്‍. ഇതോടെ കര്‍ഷകര്‍ ആശങ്കയിലായി. ഒരു കിലോ കൊപ്ര 80 രൂപയ്‌ക്കാണ്‌ ഇറക്കുമതി ചെയ്യുന്നത്‌.

ഇന്ത്യയിലെ വന്‍കിട കമ്പനികളായ മാരിക്കോ, കെ.എല്‍.എസ്‌, കെ.പി.എല്‍ എന്നിവയാണ്‌ വന്‍തോതില്‍ കൊപ്ര ഇറക്കുമതി ചെയ്യുന്നത്‌. ഇവര്‍ക്ക്‌ കൊപ്ര ഇറക്കുമതി ചെയ്യുമ്പോള്‍ നികുതി നല്‍കേണ്ട എന്നതിനാലാണ്‌ 80 രൂപയ്‌ക്ക് കൊപ്ര കിട്ടുന്നത്‌. ഈ കമ്പനികള്‍ കൊപ്രയില്‍ നിന്നും എണ്ണ ഉല്‍പാദിപ്പിച്ച്‌ കയറ്റുമതി ചെയ്യുന്നതിനാലാണ്‌ ഇവര്‍ക്ക്‌ നികുതി ഒഴിവായി കിട്ടുന്നത്‌. എന്നാല്‍ കയറ്റുമതി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ എണ്ണ ഇവര്‍ ആഭ്യന്തര വിപണിയില്‍ വില്‍പന നടത്തുകയാണ്‌ ചെയ്യുന്നതെന്നും ആരോപണമുണ്ട്‌.

പാരച്യൂട്ട്‌, നിര്‍മ്മല്‍, ശുദ്ധി തുടങ്ങിയവ ഈ കമ്പനികളുടെ വെളിച്ചെണ്ണയാണ്‌. കേരളത്തിലെ നാളികേരത്തിന്റെ ഗുണനിലവാരക്കുറവും വിലത്തകര്‍ച്ചയ്‌ക്ക് കാരണമാകുന്നു. നാളികേരത്തിന്റെ വില കൂടിയതോടെ മൂപ്പെത്താത്ത നാളികേരവും പറിച്ച്‌ കര്‍ഷകര്‍ വില്‍പന നടത്തി. തമിഴ്‌നാട്ടിലെ കാങ്കയത്താണ്‌ നാളികേരം കൊപ്രയാക്കുവാനായി എത്തുന്നത്‌.

ഗുണനിലവാരം കുറഞ്ഞ നാളികേരം എത്താന്‍ തുടങ്ങിയതോടെ ഇവിടെയുള്ളവര്‍ നാളികേരം എടുക്കുന്നത്‌ കുറച്ചു. കൂടാതെ കുറഞ്ഞ വിലയ്‌ക്ക് കര്‍ണ്ണാടകത്തില്‍ നിന്നും നാളികേരം ഇപ്പോള്‍ ലഭ്യമാകുന്നുമുണ്ട്‌. കര്‍ണ്ണാടകത്തിലെ ചിറ്റൂരിലേക്ക്‌ കോക്കനട്ട്‌ പൗഡറാക്കുന്നതിന്‌ വന്‍തോതില്‍ നാളികേരം എടുത്തിരുന്നു. ഇപ്പോള്‍ അവിടെയും ഉല്‍പാദനം കുറച്ചതും നാളികേര കര്‍ഷകര്‍ക്ക്‌ തിരിച്ചടിയായി.

അന്താരാഷ്‌ട്ര വിപണിയിലുള്ളതിനേക്കാള്‍ ഉയര്‍ന്ന വിലയാണ്‌ ഇന്ന്‌ ആഭ്യന്തര വിപ്പണിയിലുള്ളത്‌. അതിനാല്‍ വില വീണ്ടും കുറയാനാണ്‌ സാധ്യതയെന്നാണ്‌ വിലയിരുത്തല്‍. മൂന്നു മാസത്തിനുള്ളില്‍ പച്ചത്തേങ്ങയുടെ വില 25 രൂപയില്‍താഴെയെത്തുമെന്നാണ്‌ നിഗമനം. തമിഴ്‌നാട്ടിലെ പല മില്ലുകളിലും വളരെകൂടുതല്‍ കൊപ്ര ഇപ്പോള്‍ തന്നെ സ്‌റ്റോക്കുണ്ട്‌. കേരളത്തില്‍ ഇപ്പോള്‍ നാളികേരത്തിന്റെ സീസണ്‍ ആരംഭിച്ചതും വിപണി ഇടിയുവാന്‍ ഇടയാക്കിയിട്ടുണ്ട്‌.

Ads by Google
Advertisement
Wednesday 14 Mar 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW