Sunday, September 23, 2018 Last Updated 16 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 12.07 AM

വികസനത്തിലേക്കു ചുവടുവച്ച്‌ അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രം

uploads/news/2018/03/200122/1.jpg

കട്ടപ്പന: അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിന്റെ പിന്നാക്കാവസ്‌ഥയ്‌ക്ക്‌ ശാപമോക്ഷം. അഞ്ചുരുളിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതി നല്‍കി ജില്ലാ കലക്‌ടര്‍ കാഞ്ചിയാര്‍ പഞ്ചായത്തിനു കത്ത്‌ കൈമാറി.

അഞ്ചുരുളി സമഗ്ര വികസന പദ്ധതിരേഖയുടെ പ്രകാശനം 17ന്‌ വൈദ്യുതി മന്ത്രി എം.എം. മണി നിര്‍വഹിക്കും. വനം, വൈദ്യുതി വകുപ്പുകളുടെ അധീനതയിലുള്ള പ്രദേശമാണ്‌ അഞ്ചുരുളി. വകുപ്പുകളുടെ ഏകോപനമില്ലായ്‌മ മൂലം പ്രദേശം പിന്നോക്കാവസ്‌ഥയിലായിരുന്നു. ഒടുവില്‍ പ്രദേശത്തിന്റെ വികസനത്തിനാവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതി നല്‍കിക്കൊണ്ടുള്ള കത്ത്‌ കഴിഞ്ഞദിവസം കലക്‌ടര്‍ കാഞ്ചിയാര്‍ പഞ്ചായത്ത്‌ അധികൃതര്‍ക്കു കൈമാറുകയായിരുന്നു.

പ്രധാനമായും വനം വകുപ്പാണു പ്രദേശത്തിന്റെ വികസനത്തിനു തടസം നിന്നിരുന്നത്‌. ഇതുകൊണ്ടു തന്നെ ചെറിയ തോതിലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ മാത്രമേ കാഞ്ചിയാര്‍ പഞ്ചായത്തിനു കഴിഞ്ഞിരുന്നുള്ളൂ. 2008-ല്‍ അഞ്ചുരുളിയില്‍ ഫെസ്‌റ്റ്‌ സംഘടിപ്പിച്ചിരുന്നു. അന്നത്തെ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനാണു പരിപാടി ഉദ്‌ഘാടനം ചെയ്‌തത്‌. കൂടാതെ ഇടുക്കി ജലസംഭരണിയില്‍ ബോട്ട്‌ സവാരിയും ആരംഭിച്ചിരുന്നു. എന്നാല്‍ വകുപ്പുകള്‍ തമ്മിലുള്ള ശീതസമരത്തെ തുടര്‍ന്ന്‌ ഒരു മാസത്തിനുള്ളില്‍ ബോട്ട്‌ സവാരി നിലച്ചു.

പിന്നീട്‌ യാതൊരുവിധ വികസന പ്രവര്‍ത്തനങ്ങളും നടത്താന്‍ കഴിഞ്ഞിരുന്നില്ല. പുതിയ ഭരണസമിതി അധികാരത്തിലെത്തിയതോടെ അഞ്ചുരുളിയുടെ വികസനത്തിനായി പദ്ധതി രൂപരേഖ തയാറാക്കി തുടര്‍നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. വകുപ്പ്‌ തലത്തില്‍ നടത്തിയ നീക്കമാണ്‌ ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്‌.

ആദ്യഘട്ടത്തില്‍ 35 ലക്ഷം രൂപ ചെലവഴിച്ച്‌ അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കും. വിശ്രമകേന്ദ്രം, ശൗചാലയം, ക്ലോക്ക്‌ മുറി തുടങ്ങിയവയാണ്‌ നിര്‍മിക്കുന്നത്‌. പ്രകാശന ചടങ്ങില്‍ ജോയ്‌സ്‌ ജോര്‍ജ്‌ എം.പി, റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ. തുടങ്ങിയവര്‍ പങ്കെടുക്കും.

Ads by Google
Advertisement
Wednesday 14 Mar 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW