Tuesday, February 13, 2018 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 12.59 AM

മൃതദേഹം ചുമന്നുകൊണ്ടുപോയ സംഭവം; വനിതാ കമ്മിഷന്‍ അംഗം വീടു സന്ദര്‍ശിച്ചു

uploads/news/2018/02/191748/2.jpg

ചവറ: പന്മന വടക്കുംതലയില്‍ കൊല്ലക പോളച്ചിറക്കല്‍ വീട്ടില്‍ സരസ്വതിയുടെ മകള്‍ രാജി(28)യുടെ മൃതദേഹം വീട്ടിലേക്കു വഴിയില്ലാത്തതിനാല്‍ നിരവധി വീടുകളുടെ അടുക്കള വഴി ചുമന്നുകൊണ്ടുപോയ സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്‌ സംസ്‌ഥാന വനിതാ കമ്മിഷന്‍ അംഗം
അഡ്വ.എം.എസ്‌. താര രാജിയുടെ വീടു സന്ദര്‍ശിച്ചു. സാക്ഷരകേരളത്തില്‍ ഇത്തരമൊരു സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കഴിഞ്ഞ ഇരുപതുവര്‍ഷമായി ഈ കുടുംബത്തിന്‌ വഴിയില്ലെന്നത്‌ പ്രതിഷേധാര്‍ഹമാണെന്നും ഈ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ സംസ്‌ഥാന വനിതാ കമ്മിഷന്‍ പഞ്ചായത്തിനോട്‌ ആവശ്യപ്പെടുമെന്നും എം.എസ്‌ താര പറഞ്ഞു.
വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന്‌ രണ്ട്‌ വര്‍ഷത്തോളം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു രാജി. രണ്ട്‌ വൃക്കകളും മാറ്റി വെയ്‌ക്കാന്‍ ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ദളിത്‌ കുടുംബത്തിന്‌ താങ്ങാവുന്നതിനും അപ്പുറമായിരുന്നു ചികിത്സാ ചെലവുകള്‍.രാജിക്ക്‌ വൃക്ക ദാനം ചെയ്യാന്‍ അമ്മ തയാറായിരുന്നു.തുടര്‍ന്നു രാജിയുടെ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ സംഘടിച്ചു പണം പിരിച്ചുനല്‍കാന്‍ തീരുമാനിക്കുന്നതിനിടെയാണ്‌ ജനുവരി 20 ന്‌ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ രാജി മരണത്തിനു കീഴടങ്ങിയത്‌. സ്വന്തം വീട്ടിലേക്ക്‌ വഴി ഇല്ലാത്തതിനാല്‍ രാജിയുടെ മൃതദേഹം രാത്രി ഏഴോടെ സമീപപ്രദേശത്തെ വീടുകളുടെ അടുക്കള വഴിയിലൂടെയും മറ്റൊരു പുരയിടത്തിലൂടെയുമാണ്‌ വീട്ടില്‍ എത്തിക്കേണ്ടിവന്നത്‌.ചികിത്സയ്‌ക്കായി കൊണ്ടുപോകുമ്പോഴും ഇതേ വഴിയായിരുന്നു യാത്ര. ഇവിടെ താമസിക്കുന്ന നാലു വീട്ടുകാര്‍ക്കും വഴിയില്ലാത്ത അവസ്‌ഥയാണ്‌. ഈ നാലു വീടുകളുടെയും സമീപത്തായി കായലാണ്‌. റോഡില്‍ നിന്നും കായലിനെ ബന്ധപ്പെടുത്തിയിരിക്കുന്ന ഓടയില്‍ മേല്‍മൂടി ഇട്ടാല്‍ നാലു വീട്ടുകാരുടെയും യാത്രാക്ലേശം പരിഹരിക്കാന്‍ കഴിയും. ബ്ലോക്ക്‌ പഞ്ചായത്തംഗം കെ.ജി വിശ്വംഭരന്‍, വാര്‍ഡ്‌ മെമ്പര്‍ കൊച്ചറ്റയില്‍ റഷീന, സുനീഷ്‌ സുധാകരന്‍, ശശിധരന്‍, സലിം, അനികുന്നേല്‍ എന്നിവര്‍ക്കൊപ്പമായിരുന്നു വനിത കമ്മിഷന്റെ സന്ദര്‍ശനം. ഈ വിഷയത്തില്‍ കുടുംബം മുഖ്യമന്ത്രി, സംസ്‌ഥാന പട്ടികവകുപ്പ്‌ മന്ത്രി, സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്‌.

Ads by Google
Advertisement
Tuesday 13 Feb 2018 12.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW