Thursday, April 25, 2019 Last Updated 13 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 31 Jul 2016 02.18 AM

പാടശേഖരങ്ങളില്‍ കുഴല്‍പ്പുഴു ആക്രമണം വ്യാപകം

uploads/news/2016/07/18434/4pal.jpg

വടക്കഞ്ചേരി: കീടനാശിനി നിരീക്ഷണ സര്‍വെയില്‍ വടക്കഞ്ചേരി പഞ്ചായത്തിലെ കുറുവായ്‌, പല്ലാറോഡ്‌, തെക്കേത്തറ, മാണിക്കപ്പാടം, വടക്കഞ്ചേരി എന്നീ പാടശേഖരങ്ങളില്‍ കുഴല്‍പ്പുഴുവിന്റെ ആക്രമണം വ്യാപകം.
വെള്ളം കെട്ടിനില്‍ക്കുന്ന നെല്‍പ്പാടത്താണ്‌ കൂടുതലായി ആക്രമണം ദൃശ്യമായത്‌. നെല്ലിന്റെ ഇലകളെ ചുരുളുകളാക്കി മുറിച്ച്‌ ആ ചുരുകളില്‍ ഇരിക്കുകയും തിന്നുതീര്‍ക്കുകയുമാണ്‌ ചെയ്യുന്നത്‌. പുഴുവിന്റെ ആക്രമണം കണ്ടാലുടന്‍ നെല്‍പ്പാടത്തു നിന്നും വെള്ളം കളയാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണം.
വ്യാപകമാവുന്ന പ്രദേശങ്ങളില്‍ ഏക്കര്‍ ഒന്നിന്‌ 100 കിലോ അറക്കപ്പൊടി അല്ലെങ്കില്‍ ഉമിയില്‍ അര ലിറ്റര്‍ മണ്ണെണ്ണ ചേര്‍ത്ത്‌ നന്നായി ഇളക്കിയശേഷം നെല്‍പ്പാടത്ത്‌ വിതറി കൊടുക്കണം. ക്ലോറോന്‍ നിപ്പോള്‍ എന്ന അവശിഷ്‌ട വീര്യം കുറഞ്ഞ തരി രൂപത്തിലുള്ള കീടനാശിനി ഏക്കര്‍ ഒന്നിന്‌ നാല്‌ കിലോ എന്ന തോതില്‍ വെള്ളം കളഞ്ഞതിന്‌ ശേഷം വിതറ കൊടുക്കണം. കുഴല്‍പ്പുഴു ആക്രമണം സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വടക്കഞ്ചേരി കൃഷിഭവനില്‍ പ്രവര്‍ത്തിക്കുന്ന വിള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്‌. ഫോണ്‍: 0422 259353.

Ads by Google
Advertisement
Sunday 31 Jul 2016 02.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW