Wednesday, July 18, 2018 Last Updated 1 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 01.07 AM

അങ്കണവാടികളില്‍ ഇനി ഗ്രീന്‍ പ്രോട്ടോകോള്‍

uploads/news/2018/01/183055/1.jpg

ശ്രീകൃഷ്‌ണപുരം: ശ്രീകൃഷ്‌ണപുരം ബ്ലോക്കിലെ പഞ്ചായത്തുകളിലുളള 140 അങ്കണവാടികളും ഇനി മുതല്‍ ഗ്രീന്‍ പ്രോട്ടോകോള്‍ വ്യവസ്‌ഥയില്‍ പ്രവര്‍ത്തിക്കും. കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹരിത കേരളം പദ്ധതിയുടെ ചുവടുപിടിച്ചാണ്‌ നിര്‍മ്മല്‍ അങ്കണവാടി പദ്ധതി നടപ്പാക്കുന്നത്‌. ഇതിന്റെ ഭാഗമായി എല്ലാ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഏകദിന പരിശീലനം നല്‌കി. അങ്കണവാടികള്‍ ഹരിത സ്‌ഥാപനങ്ങളായി മാറുന്നതോടൊപ്പം ജൈവ അജൈവ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനു പ്രത്യേക പരിപാടികള്‍ ആവിഷ്‌ക്കരിക്കും. എല്ലാ അങ്കണവാടികളിലും പ്ലാസ്‌റ്റിക്ക്‌ മാലിന്യങ്ങള്‍ സംഭരിക്കുന്നതിനുള്ള അജൈവ മാലിന്യ സംഭരണികള്‍ ഏര്‍പ്പെടുത്തും. ജൈവ കമ്പോസ്‌റ്റ് തയ്യാറാക്കുന്നതിനായി റിങ്ങ്‌ കമ്പോസ്‌റ്റുകള്‍ സ്‌ഥാപിക്കും. 26ന്‌ എല്ലാ അങ്കണവാടികളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ച പ്രഖ്യാപനം ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നടത്തും.

Ads by Google
Advertisement
Saturday 13 Jan 2018 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW