Tuesday, October 16, 2018 Last Updated 7 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 01.05 AM

പമ്പ സര്‍വീസ്‌ ബസ്‌ കാത്ത്‌ തീര്‍ഥാടകര്‍ വലഞ്ഞു

uploads/news/2018/01/183040/1.jpg

കോട്ടയം: ശബരിമല സര്‍വീസില്‍ നിന്നു വരുമാനമേറെ ലഭിച്ചെങ്കിലും അവസാന ദിവസങ്ങളില്‍ തീര്‍ഥാടകര്‍ ബസ്‌ കാത്തു നിന്നു വലഞ്ഞതു മണിക്കൂറുകള്‍. ഇന്നലെ രാവിലെയും വൈകിട്ടും റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ ഇതര സംസ്‌ഥാന തീര്‍ഥാടകരാണു വലഞ്ഞത്‌.
അതേസമയം, കെ.എസ്‌.ആര്‍.ടി.സി. കോട്ടയം ഡിപ്പോയുടെ ദിവസേനയുള്ള ശരാശരി വരുമാനം ആറു ലക്ഷം രൂപയായിരുന്നു. പുതിയ ബസുകള്‍ ഒന്നും ലഭിച്ചില്ലെങ്കിലും കാര്യമായ പരാതികളില്ലാതെ സീസണ്‍ കാലം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്‌ കെ.എസ്‌.ആര്‍.ടി.സി. അധികൃതര്‍. ഡീസല്‍ ക്ഷാമം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായെങ്കിലും പമ്പ, എരുമേലി സര്‍വീസികളെ ബാധിക്കാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിച്ചിരുന്നു. ഇന്നലെ 90 ട്രിപ്പുകളാണ്‌ പമ്പയ്‌ക്കും എരുമേലിയ്‌ക്കുമായി കെ.എസ്‌.ആര്‍.ടി.സി. ഓപ്പറേറ്റ്‌ ചെയ്‌തത്‌. ചൊവ്വാഴ്‌ചയാണ്‌ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ സര്‍വീസ്‌ ഓപ്പറേറ്റ്‌ ചെയ്‌തത്‌, 120 ട്രിപ്പുകള്‍.
മറ്റു ഡിപ്പോകളില്‍ നിന്നു ലഭിച്ച 53 ബസും കോട്ടയത്തെ 12 ബസും പമ്പ, എരുമേലി സര്‍വീസുകള്‍ക്കായി മാറ്റിവച്ചിരുന്നു. ഈ ബസുകള്‍ മുഴുവന്‍ ഇന്നു പത്തനംതിട്ട പൂളിലേക്കു മാറ്റും. മകരവിളക്കിനു ശേഷമുള്ള സര്‍വീസുകള്‍ക്കായാണ്‌ ബസുകള്‍ അവിടേയക്കു മാറ്റുന്നത്‌.
കഴിഞ്ഞ രണ്ടു ദിവസമായി അഭൂതപൂര്‍വമായ തിരക്കാണ്‌ റെയില്‍വേ സ്‌റ്റേഷനില്‍ അനുഭവപ്പെട്ടത്‌. ഇന്നലെ കേരളാ എക്‌സ്‌പ്രസ്‌ വന്നപ്പോള്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു തിരിയാന്‍ ഇടമില്ലാത്ത വിധമുള്ള തിരക്ക്‌ അനുഭവപ്പെട്ടു. എന്നാല്‍, സ്‌റ്റേഷനിലിറങ്ങിയ മുഴുവന്‍ യാത്രക്കാര്‍ക്കും സൗകര്യപ്രദമാകുംവിധം കെ.എസ്‌.ആര്‍.ടി.സി. സര്‍വീസ്‌ ക്രമീകരിച്ചതായി അറിയിച്ചിരുന്നുവെങ്കിലും ലഭിച്ചില്ലെന്നു യാത്രക്കാര്‍ പറയുന്നു.
ഇത്തവണ പുതിയ ബസുകള്‍ ലഭിക്കാതിരുന്നതിനാല്‍ തിരക്കേറിയ ദിവസങ്ങളില്‍ മറ്റു റൂട്ടുകളില്‍ നിന്നുള്ള ബസുകള്‍ പോലും സര്‍വീസിനായി ഉപയോഗിച്ചിരുന്നു. സര്‍വീസ്‌ നടത്തിക്കൊണ്ടിരുന്ന ബസ്‌ പോലും കോട്ടയത്തു പിടിച്ചു എരുമേലിയിലേക്കും പമ്പയ്‌ക്കും സര്‍വീസ്‌ നടത്തേണ്ട സാഹചര്യവുമുണ്ടായി. ഇത്‌ പല ദിവസങ്ങളിലും കുമളി, തൃശൂര്‍ റൂട്ടുകളില്‍ യാത്രാക്ലേശത്തിനും കാരണമായിരുന്നു. തിരക്കേറിയ ദിവസങ്ങളില്‍ ഓര്‍ഡിനറിയായി സര്‍വീസ്‌ നടത്തുന്ന ബസുകള്‍ വരെ ഫാസ്‌റ്റ്‌ബോര്‍ഡ്‌ സ്‌ഥാപിച്ച്‌ സര്‍വീസ്‌ നടത്തിയിരുന്നു. ഇത്തരം ബസുകളില്‍ യാത്ര ചെയ്‌ത തീര്‍ഥാടകര്‍ ബസുകളുടെ ശോച്യാവസ്‌ഥ സംബന്ധിച്ചു ജീവനക്കാരോടു പരാതിപ്പെടുകയും ചെയ്‌തിരുന്നു.

Ads by Google
Advertisement
Saturday 13 Jan 2018 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW