Monday, October 15, 2018 Last Updated 12 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 01.03 AM

കാട്ടാനക്കൂട്ടം സംരക്ഷണ മതില്‍ തകര്‍ത്ത്‌ ജനവാസകേന്ദ്രത്തിലേക്ക്‌ ആദിവാസികള്‍ ഭീതിയില്‍

uploads/news/2018/01/183033/3.jpg

ഇരിട്ടി : ആറളം വന്യജീവി സങ്കേതത്തില്‍ നിന്നും കാട്ടാനക്കൂട്ടം സംരക്ഷണ മതില്‍ തകര്‍ത്ത്‌ ഫാമിലെ പുനരധിവാസ മേഖലയിലേക്ക്‌ കടന്നു. ഇതോടെ മേഖലയിലെ ആദിവാസികള്‍ അടക്കമുള്ള ജനങ്ങള്‍ ഭീതിയിലായി. വളയം ചാലിനടുത്ത ആനമുക്കിലാണ്‌ കാട്ടാനകള്‍ രണ്ടു മീറ്ററോളം പൊക്കത്തില്‍ കെട്ടി ഉയര്‍ത്തിയ കാട്ടാന സംരക്ഷണമതില്‍ തകര്‍ത്തത്‌. ആറളം വന്യജീവി സങ്കേതത്തിനോട്‌ അതിര്‍ത്തി പങ്കിടുന്ന ഒന്‍പതാം ബ്‌ളോക്കിലാണ്‌ ഇത്‌. ആദിവാസികളുടെ വീട്ടുമുറ്റത്തുകൂടിയാണ്‌ ആനകള്‍ മതില്‍ തകര്‍ത്തശേഷം കടന്നുപോയത്‌. അഞ്ചോളം കാട്ടാനകളാണ്‌ ഇതില്‍ ഉള്ളത്‌ എന്നാണ്‌ പ്രദേശത്തുകാര്‍ പറയുന്നത്‌.
മുന്‍പും ഈ ഭാഗങ്ങളില്‍ കാട്ടാനകള്‍ മതില്‍ തകര്‍ത്തിരുന്നു. മരങ്ങള്‍ കുത്തി മറിച്ചിട്ടും മറ്റും ഇതുവഴി ആനകള്‍ ജനവാസ കേന്ദ്രത്തില്‍ പ്രവേശിക്കാറുണ്ടായിരുന്നു. ഇത്തരം പ്രദേശങ്ങള്‍ കണ്ടെത്തി ഉടനെ തകര്‍ത്ത മതില്‍ പുനര്‍നിര്‍മ്മിച്ചും മറ്റും വനം വകുപ്പ്‌ ജനങ്ങള്‍ക്ക്‌ സംരക്ഷണം നല്‍കിയിരുന്നു.
ആറളം ഫാമിലെ കാടുമൂടിക്കിടക്കുന്ന പ്രദേശങ്ങളില്‍ നേരത്തെ ചില ആനകള്‍ താവളമാക്കിയിരുന്നു. എന്നാല്‍ അഞ്ചോളം ആനകള്‍കൂടി ഇവിടേക്ക്‌ എത്തിയതാണ്‌ ജങ്ങളില്‍ ഭീതി കൂട്ടുന്നത്‌. വെള്ളിയാഴ്‌ചയാണ്‌ മതില്‍ തകര്‍ത്തതെന്നാണ്‌ കരുതുന്നത്‌. ഫാമിലെ തൊഴിലാളികളും വാച്ചര്‍മാരും പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇവയെ കണ്ടെത്താനായിട്ടില്ല.
കശുവണ്ടി സീസണ്‍ ആരംഭിക്കാനിരിക്കേ നൂറിലേറെ തൊഴിലാളികള്‍ മേഖലയില്‍ കാടുവെട്ടിത്തെളിയിക്കല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കയാണ്‌. അറിയാതെ ആനയുടെ മുന്നില്‍പെട്ടാല്‍ അപകടമുണ്ടാവാനുള്ള സാധ്യതായാണ്‌ ഇത്തരം തൊഴിലാളികളില്‍ ആശങ്ക സൃഷ്‌ടിക്കുന്നത്‌. മേഖലയില്‍ കടന്നുകൂടിയ കാട്ടാനകളെ തിരിച്ചു വനത്തിലേക്ക്‌ വിടാനായില്ലെങ്കില്‍ വാന്‍ ദുരന്തങ്ങള്‍ക്ക്‌ സാക്ഷിയാവേണ്ടി വരും എന്ന ആശങ്കയിലാണ്‌ പ്രദേശവാസികളും ഫാമിലെ തൊഴിലാളികളും.

Ads by Google
Advertisement
Saturday 13 Jan 2018 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW