Wednesday, January 23, 2019 Last Updated 4 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 01.02 AM

പുതിയ ഇടയന്‍; മലയോരം ആഹ്‌ളാദത്തില്‍

uploads/news/2018/01/183022/2.jpg

ചെറുതോണി: മാര്‍ ജോണ്‍ നെല്ലിക്കുന്നേലിനെ ഇടുക്കി രൂപതയുടെ രണ്ടാമത്തെ മെത്രനായി നിയമിച്ചുവെന്ന വാര്‍ത്ത മലയോര ജില്ലയെ ആഹ്‌ളാദത്തിലാക്കി. ഒരാഴ്‌ചയായുള്ള ആകാംക്ഷയ്‌ക്ക്‌ ഇന്നലെ 4.40 നാണ്‌ വിരാമമായത്‌.
പലരുടെയും പേരുകള്‍ മാറിമാറി പുറത്തു വന്നതോടെ വിശ്വാസികളില്‍ ആകാംക്ഷയേറിയിരുന്നു. മരിയാപുരം ഇടവക നെല്ലിക്കുന്നേല്‍ പരേതനായ വര്‍ക്കിച്ചന്റെയും മേരിയുടെയും മകനാണ്‌ നിയുക്‌ത മെത്രാന്‍. വര്‍ക്കിച്ചന്‌ അഞ്ചു മക്കളുള്ളതില്‍ രണ്ടുപേര്‍ വൈദികരും ഒരാള്‍ കന്യാസ്‌ത്രീയുമാണ്‌. മൂത്ത സഹോദരന്‍ രാജി ജോര്‍ജ്‌ കട്ടപ്പനയിലാണ്‌ താമസം. സഹോദരന്‍ ഫാ. മാത്യു സി.എസ്‌.ടി സഭയിലെ സുപ്പീരിയറായി പഞ്ചാബിലാണ്‌.
സഹോദരി സിസ്‌റ്റര്‍ റ്റെസീന എസ്‌.എ.ബി.എസ്‌ മുളകരമേട്‌ മഠത്തില്‍ മദറാണ്‌. സെന്റ്‌ ജേറോംസ്‌ സ്‌കൂളിലെ അധ്യാപികയായി ജോലി ചെയ്യുന്നു. കുടുംബ വീട്ടില്‍ താമസിക്കുന്ന സഹോദരന്‍ അനീഷ്‌ അഭിഭാഷകനാണ്‌.

Ads by Google
Advertisement
Saturday 13 Jan 2018 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW