Monday, October 15, 2018 Last Updated 10 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 01.40 AM

വളര്‍ത്തു മത്സ്യോല്‍പാദനത്തില്‍ നീല വിപ്ലവം വരുന്നു

uploads/news/2018/01/182859/1.jpg

കോഴിക്കോട്‌: വളര്‍ത്തു മത്സ്യോദ്‌പാദന രംഗത്ത്‌ ജില്ല കുതിച്ചുകയറ്റത്തിനു തയാറെടുക്കുന്നു. 'നീല വിപ്ലവം' എന്നു പേരിട്ടിട്ടുള്ള പദ്ധതിയിന്‍ കീഴില്‍ ഇക്കൊല്ലം 16,875 ടണ്‍ മത്സ്യ ഉല്‍പാദനമാണ്‌ ലക്ഷ്യമിടുന്നത്‌. ഇതിനകം ജില്ലയില്‍ 375 ഹെക്‌ടര്‍ പ്രദേശത്ത്‌ മത്സ്യ കൃഷി നടത്തികഴിഞ്ഞു. കൂടുതല്‍ പേര്‍ ഇതിനുവേണ്ടി ഇനിയും മുന്നോട്ടുവന്നുകൊണ്ടിരിക്കുകയാണ്‌.
ശുദ്ധജലത്തിലും ഓരുവെള്ളത്തിലും വിത്തെറിഞ്ഞ്‌ മത്സ്യം ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്ക്‌ 2016-ലാണ്‌ തുടക്കമിട്ടത്‌. കേന്ദ്ര-സംസ്‌ഥാന സര്‍ക്കാറുകള്‍ സംയുക്‌തമായി നടപ്പാക്കുന്ന പദ്ധതിയാണിത്‌. കടലില്‍ മത്സ്യ സമ്പത്ത്‌ കുറഞ്ഞുവരികയാണ്‌. സംസ്‌ഥാനത്ത്‌ ആവശ്യമായതിനേക്കാള്‍ എത്രയോ കുറച്ച്‌ മത്സ്യമാണ്‌ കടലില്‍നിന്ന്‌ കിട്ടുന്നത്‌. ഇതിനു പരിഹാരമെന്ന നിലയ്‌ക്കാണ്‌ ശുദ്ധജല മത്സ്യകൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനു പദ്ധതി കൊണ്ടുവന്നത്‌.സംസ്‌ഥാനത്ത്‌ ഇപ്പോള്‍ രണ്ടു ലക്ഷം ടണ്‍ മത്സ്യകൃഷിയാണ്‌ നട്‌ത്തുന്നത്‌.
ഉപയോഗിക്കാവുന്ന ജലാശയങ്ങളില്‍ വിത്തിറക്കാനാണ്‌ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌. കര്‍ഷകര്‍ക്ക്‌ ശാസ്‌ത്രീയമായ പരിശീലനം നല്‍കുന്നതടക്കമുള്ള പ്ര?ജ്‌കടാണിത്‌. ഒരു ഹെക്‌ടര്‍ പ്രദേശത്ത്‌ മത്സ്യകൃഷി നടത്തുന്നതിനു മൂന്നു ലക്ഷം രൂപയാണ്‌ ചെലവ്‌. ഇതിന്റെ പകുതി തുക സബ്‌സിഡിയായി ലഭിക്കും. വിത്ത്‌ ഫിഷറീസ്‌ വകുപ്പ്‌ നല്‍കും. സാങ്കേതിക നിര്‍ദേശങ്ങളും നല്‍കും. കര്‍ഷകനു കൃഷിയറക്കാന്‍ 50 സെന്റ്‌ സ്‌ഥമെങ്കിലും വേണം.ഇത്തരക്കാര്‍ക്കാണ്‌ ഫണ്ട്‌ ലഭിക്കുക. ജില്ലയില്‍ 20 കര്‍ഷകര്‍ക്ക്‌ ഇതിനകം തുക നല്‍കിയിട്ടുണ്ട്‌. രണ്ടു ഗഡുക്കളായാണ്‌ പണം ലഭിക്കുക. ഒരു ഹെക്‌ടറില്‍നിന്ന്‌ 4500 കിലോ മത്സ്യമാണ്‌ ലക്ഷ്യമിടുന്നത്‌.

Ads by Google
Advertisement
Friday 12 Jan 2018 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW