Friday, January 12, 2018 Last Updated 1 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 12.15 AM

പാര്‍ട്ടിയില്‍ വീണ്ടും പൂജാ വിവാദം

uploads/news/2018/01/182715/1.jpg

കണ്ണൂര്‍/ കാസര്‍ഗോഡ്‌: വ്യക്‌തി പൂജ വച്ചുപൊറുപ്പിക്കില്ലെന്ന്‌ പ്രഖ്യാപിച്ച സി.പി.എം. ക്ഷേത്ര പൂജയുമായി ബന്ധപ്പെട്ട്‌ പുതിയ നിലപാടില്‍.
അണികള്‍ക്ക്‌ ദൈവ വിശ്വാസം പാടില്ലെന്ന്‌ സി.പി.എം. പറയുന്നില്ല.എന്നാല്‍ പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട ചുമതല വഹിക്കുന്നവര്‍ ഭൗതിക വാദം പുലര്‍ത്തേണ്ടത്‌ മാര്‍കിസ്‌റ്റ് തത്വമനുസരിച്ച്‌ അനിവാര്യമാണ്‌. എന്നാല്‍ ക്ഷേത്രങ്ങളിലെ പൂജയും ഹോമം സംബന്ധിച്ച താത്വിക നിലപാട്‌ കഴിഞ്ഞ ദിവസം സി.പി.എം. കേന്ദ്ര കമ്മറ്റി അംഗം ഇ.പി. ജയരാജന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്‌. നേരത്തേ മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനവും പുഷ്‌പാഞ്‌ജലി വിവാദവുമായി ബന്ധപ്പെട്ട്‌ കടകം പള്ളിക്കെതിരേ വാളെടുത്തവര്‍ തന്നെയാണ്‌ പുതിയ നിലപാട്‌ സ്വീകരിച്ചിരിക്കുന്നത്‌. ക്ഷേത്രങ്ങളിലെ അനുഷ്‌ഠാനങ്ങളില്‍ ശാസ്‌ത്രീയവശമുണ്ടെന്നും ക്ഷേത്രത്തെക്കുറിച്ചുള്ള ചിന്ത മനുഷ്യനു ഉണര്‍വുണ്ടാക്കുമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്‍ കഴിഞ്ഞ ദിവസം കാസര്‍ഗോഡ്‌ പ്രസംഗിച്ചത്‌. ഹോമങ്ങളും പൂജാദികര്‍മങ്ങളും നടത്തുന്നതിലൂടെ മനുഷ്യ സമൂഹത്തിന്റെ ബോധത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൂജാദികാര്യങ്ങള്‍ മനുഷ്യന്‌ നന്മയുണ്ടാക്കുമെന്നും ജയരാജന്‍ പറഞ്ഞു. നേരത്തേ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുഷ്‌പാഞ്‌ജലി കഴിച്ച കടകംപള്ളിക്കെതിരെ സംസ്‌ഥാന സമിതിയില്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചത്‌ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനായിരുന്നു. വിവാദം ഒഴിവാക്കാന്‍ സ്വയം ശ്രമിക്കേണ്ടിയിരുന്നെന്നും മന്ത്രിയുടെ സന്ദര്‍ശനം പാര്‍ട്ടിക്ക്‌ അകത്തും പുറത്തും വിമര്‍ശനത്തിന്‌ ഇടയാക്കിയെന്നും ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. നേരത്തേ കൊട്ടാരക്കര എം.എല്‍.എയായിരുന്ന ഐഷാപോറ്റി, എംഎം മോനായി, തുടങ്ങിയ സി.പി.എം എം.എല്‍.എമാര്‍ ദൈവനാമത്തില്‍ സത്യപ്രതിജ്‌ഞ ചെയ്‌തതിനെ അന്ന്‌ പാര്‍ട്ടി സെക്രട്ടിയായിരുന്ന പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.വിശ്വാസം സംബന്ധമായ വിഷയങ്ങളില്‍ സിപിഎം, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നേരത്തെ തന്നെ നേതൃത്വം വയക്‌തമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ജാതി, മത, വിശ്വാസ സംബന്ധമായ കാര്യങ്ങള്‍ പൊതുമധ്യത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും ഇത്തരം സംഭവങ്ങള്‍ പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന്‌ അകറ്റി നിര്‍ത്തണമെന്നുമായിരുന്നു നിര്‍ദേശം. കടകംപള്ളിക്ക്‌ താക്കീത്‌ നല്‍കിയ പാര്‍ട്ടി വിവാദത്തില്‍ നിന്ന്‌ പി. ജയരാജനെ ഒഴിവാക്കിയാല്‍ അതു സംബന്ധിച്ചും ചോദ്യങ്ങളുയരും. കാസര്‍ഗോട്ടെ വേദിയില്‍ ജയരാജന്‌ ശേഷം പ്രസംഗിച്ച മുസ്ലീം ലീഗ്‌ എം.എല്‍.എ. എന്‍. എ നെല്ലിക്കുന്ന്‌ ജയരാജന്‍ സംസാരിച്ചത്‌ ഒരു പുരോഹിതന്റെ വാക്കുകളാണെന്ന്‌ പറഞ്ഞതും ചര്‍ച്ചയായിട്ടുണ്ട്‌. നേരത്തെ ഗുരുവായൂര്‍ വിഷയത്തില്‍ കടകംപള്ളിയെ പരസ്യമായി പിന്തുണച്ച്‌ ബി.ജെ.പി രംഗത്തെത്തിയിരുന്നു.

Ads by Google
Advertisement
Friday 12 Jan 2018 12.15 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW