Tuesday, January 09, 2018 Last Updated 7 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 01.26 AM

തെരുവു നായയുടെ കടിയേറ്റ്‌ എട്ടു പേര്‍ക്ക്‌ പരിക്ക്‌

uploads/news/2018/01/181961/1.jpg

വടകര: തെരുവ്‌ നായയുടെ കടിയേറ്റ്‌ കുട്ടികള്‍ ഉള്‍പ്പെടെ എട്ടു ആശുപത്രിയില്‍. അഴിയൂര്‍ കോറോത്ത്‌ റോഡിലാണ്‌ സംഭവം. കൊടക്കാട്ട്‌ കണ്ടി കുമാരന്‍ (75), കുനിയില്‍ രവിത (30), വമ്മേര ഫജര്‍ (9), മണിയോത്ത്‌ സാബിത്ത്‌ (8), കളരിപറമ്പത്ത്‌ പൂക്കോയ( 62 ), മറിയുമ്മ പാരഡൈസ്‌(68), സലിം ചാലിയാട്ട്‌ (42), അശ്വിന്‍ കുനിയില്‍ (5) എന്നിവര്‍ക്കാണ്‌ കടിയേറ്റത്‌.
ഇന്നലെ രാവലെ ഒമ്പതരയോടെയാണ്‌ കോറോത്ത്‌ റോഡില്‍ തെരുവുനായ കണ്ണില്‍ കണ്ടവരെയൊക്കെ കടിച്ചത്‌. മദ്രസ വിട്ടു പോകുന്ന കുട്ടികളെയാണ്‌ തെരുവുനായ ആദ്യം ആക്രമിച്ചത്‌. കൈക്കും കാലിനുമാണ്‌ മിക്ക കുട്ടികള്‍ക്കും പരിക്കേറ്റത്‌.
ഇതിന്‌ ശേഷം മറ്റുള്ളവരെയും നായ അക്രമിക്കുകയായിരുന്നു. അഴിയുര്‍ കോറോത്ത്‌ റോഡ്‌ ഭാഗങ്ങളിലെ രൂക്ഷമായ തെരുവുനായ ശല്യത്തിന്‌ പരിഹാരം കാണണമെന്ന്‌ നാട്ടുകാര്‍ ഏറെ കാലമായി ആവശ്യപ്പെടുന്നുണ്ട്‌.

Ads by Google
Advertisement
Tuesday 09 Jan 2018 01.26 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW