Wednesday, January 10, 2018 Last Updated 25 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 12.57 AM

എ.സി. ബോട്ട്‌ അടുത്തമാസം

uploads/news/2018/01/181951/1.jpg

കോട്ടയം: ജല ഗതാഗത രംഗത്തു നൂതന വിപ്ലവത്തിനു വഴിതുറക്കുന്ന എ.സി. ബോട്ട്‌ സര്‍വീസ്‌ അടുത്ത മാസം മുതല്‍.
ജലഗതാഗത വകുപ്പിന്റെ എ.സി. ബോട്ടുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണെന്നും അടുത്ത മാസം മുതല്‍ സര്‍വീസ്‌ ആരംഭിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും ഡയറക്‌ടര്‍ ഷാജി വി. നായര്‍ പറഞ്ഞു. ആര്‍ക്കും വേണ്ടാത്ത ജലപാതകള്‍ എന്ന മംഗളം വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം -ആലപ്പുഴ, വൈക്കം - എറണാകുളം റൂട്ടുകളിലാണ്‌ എ.സി. ബോട്ട്‌ സര്‍വീസ്‌ ആരംഭിക്കുന്നത്‌. ചരിത്രത്തിലാദ്യമായാണു വകുപ്പ്‌ എ.സി.ബോട്ടുകള്‍ ഇറക്കുന്നത്‌.
കഴിഞ്ഞ ഓണത്തിനു മുമ്പ്‌ ബോട്ട്‌ സര്‍വീസിനിറക്കുമെന്നായിരുന്നു പ്രഖ്യാപനം.1.80 കോടിയാണ്‌ ഒരു ബോട്ടിന്റെ നിര്‍മാണ ചെലവ്‌. മണിക്കൂറില്‍ 28-30 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കും. ബോട്ടില്‍ 120 പേര്‍ക്ക്‌ ഇരിക്കാമെങ്കിലും 50 പേര്‍ക്കാണ്‌ എ.സി ക്യാബിന്‍ ഒരുക്കിയിരിക്കുന്നത്‌. സോളാര്‍ ബോട്ടിനു ശേഷമാണു വകുപ്പിന്റെ എ.സി. ബോട്ട്‌ രംഗത്തു വരുന്നത്‌. യാത്രാ നിരക്ക്‌ ഉള്‍പ്പെടെയുള്ള കാര്യത്തില്‍ സര്‍വീസ്‌ ആരംഭിക്കുമ്പോഴാണ്‌ തീരുമാനമെടുക്കുന്നതെന്നും ഷാജി വി. നായര്‍ പറഞ്ഞു.
അതേസമയം, ദേശീയ ജലപാതകള്‍ തെരഞ്ഞെടുക്കപ്പെട്ട ജില്ലയിലൂടെ കടന്നു പോകുന്ന മൂന്നു പാതകളുടെ സര്‍വേ നടപടികള്‍ ആരംഭിച്ചു. സാങ്കേതിക സാധ്യതാ പഠനം രണ്ടാഴ്‌ച മുമ്പ്‌ പൂര്‍ത്തായിയിരുന്നു. വിശദമായ പ്ര?ജക്‌ട്‌ റിപ്പോര്‍ട്ട്‌ തയാറാക്കുന്നതിനു ഹൈദരാബാദ്‌ ആസ്‌ഥാനമായ സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ജോസ്‌ കെ.മാണി എം.പി. പറഞ്ഞു.
കഴിഞ്ഞയാഴ്‌ച ഹൈദരാബാദ്‌ സംഘം ജില്ലയില്‍ എത്തിയിരുന്നു. കോട്ടയം - ആലപ്പുഴ, കോട്ടയം - വൈക്കം, ചങ്ങനാശേരി - ആലപ്പുഴ പാതകളാണു ദേശീയപാതകളിലായി തെരഞ്ഞെടുക്കപ്പെട്ടത്‌.
സര്‍വേ നടപടികള്‍ക്കു പിന്നാലെ ജലപാതകള്‍ നവീകരിക്കുന്ന ജോലികള്‍ ആരംഭിക്കും. ഇതിനൊപ്പം സംസ്‌ഥാന ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിലുള്ള നവീകരണ പ്രവര്‍ത്തനങ്ങളും ആരംഭിക്കാനാണു നീക്കം. എന്നാല്‍, കനാലുകടെ ആഴവും വീതിയും കൂട്ടേണ്ടി വരുന്നത്‌ വിലങ്ങു തടിയാകുമെന്ന്‌ ആശങ്കയുണ്ട്‌.

Ads by Google
Advertisement
Tuesday 09 Jan 2018 12.57 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW