Tuesday, May 29, 2018 Last Updated 10 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 12.37 AM

കേന്ദ്ര ബജറ്റില്‍ ഇടം നേടിയേക്കും: തലശ്ശേരി മൈസൂര്‍ റെയില്‍വേ പാതക്ക്‌ പച്ചക്കൊടിയെന്ന്‌ സൂചന

uploads/news/2018/01/181941/1.jpg

മാനന്തവാടി: വയനാട്ടുകാര്‍ക്ക്‌ പ്രതീക്ഷ നല്‍കിക്കൊണ്ട്‌ തലശ്ശേരി- മാനന്തവാടി- മൈസൂര്‍ റെയില്‍പാതയുമായി ബന്ധപ്പെട്ട്‌ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ പ്രാഥമിക റിപ്പോര്‍ട്ട്‌. റെയില്‍വെക്കും കേരളസര്‍ക്കാരിനിനും തുല്യ പങ്കാളിത്തമുള്ള റെയില്‍വെ ഡവലപ്പ്‌മെന്റ്‌ കോര്‍പ്പറേഷന്‍ പാത സംബന്ധിച്ച്‌ ഡി.പി.ആര്‍. ( വിശദമായ പ്ര?ജക്‌ട് റിപ്പോര്‍ട്ട്‌) തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയ പ്രകാരം സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടാണ്‌ കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നത്‌. ഇതോടെ നിര്‍ദിഷ്‌ട പാതയെ റെയില്‍വേയുടെ പിങ്ക്‌ ബുക്കില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചതായാണ്‌ സൂചന. പിങ്ക്‌ ബുക്കില്‍ ഇടം നേടിയാല്‍ റെയില്‍ ബജറ്റില്‍ ഇടം പിടിക്കും.കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ സംസ്‌ഥാനത്തെ നാല്‌ റെയില്‍ പദ്ധതികളുടെ സാധ്യത പഠനമാണ്‌ നടത്തിയത്‌.ഇതില്‍ തലശ്ശേരി മൈസൂര്‍ പാതക്കാണ്‌ പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്‌. 180.5 കി.മീ. ദൂരമാണ്‌ പഠനത്തിലൂടെ കണ്ടെത്തിയത്‌. അടുത്ത വര്‍ഷം നിര്‍മ്മാണം ആരംഭിക്കുന്ന നിര്‍ദിഷ്‌ട മൈസൂര്‍- മടിക്കേരി റെയില്‍പാത പെരിയപട്ടണം വഴിയാണ്‌ കടന്നു പോകുന്നത്‌. തലശ്ശേരി മൈസൂര്‍ പാതയാകട്ടെ നേരത്തെ നടത്തിയ സര്‍വ്വെയില്‍ നിന്നും വ്യത്യസ്‌തമായി നാഗര്‍ഹോള വന്യജീവി സങ്കേതം ഒഴിവാക്കി തൃശ്ശിലേരി -കുട്ട-കുശാല്‍നഗര്‍-തിത്തിമത്തി വഴി പെരിയപട്ടണത്തിലെത്തുന്ന വിധത്തിലാക്കി മാറ്റിയിരുന്നു.ഇതോടെ തലശ്ശേരി മുതല്‍ പെരിയപട്ടണം വരെ പുതുതായി പാത നിര്‍മിച്ചാല്‍ വയനാട്ടുകാരുടെ റെയില്‍ സ്വപ്‌നം പൂവണിയുമെന്നാണ്‌ കരുതുന്നത്‌. ഡി.എം.ആര്‍.സി.നേരത്തെ പാത സംബന്ധിച്ച്‌ സര്‍വ്വെ നടത്തിയിരുന്നെങ്കിലും ലാഭകരമാവില്ലെന്നായിരുന്നു റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നത്‌. എന്നാല്‍ ഈ റിപ്പോര്‍ട്ട്‌ തള്ളിയാണ്‌ മലനിരകളുള്‍പ്പെട്ട കൊങ്കണ്‍ പാതയാഥാര്‍ത്ഥ്യമാക്കിയ കൊങ്കണ്‍ കോര്‍പ്പറേഷനെ തന്നെ ഡി.പി.ആര്‍. തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയത്‌.

Ads by Google
Advertisement
Tuesday 09 Jan 2018 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW