Wednesday, July 18, 2018 Last Updated 1 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 12.35 AM

ജനങ്ങളില്‍ നിന്നും പിണറായി ഒളിച്ചോടുന്നു: എം.ടി രമേശ്‌

uploads/news/2018/01/181933/1.jpg

കോവളം: കേരള ചരിത്രത്തില്‍ തന്നെ ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട
മുഖ്യമന്ത്രിയാണ്‌ പിണറായി വിജയനെന്ന്‌ ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറി
എം.ടി.രമേശ്‌ അഭിപ്രായപ്പെട്ടു. കോവളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍
സംഘടിപ്പിച്ച സാഗര സദസ്‌ എന്ന പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു
രമേശ്‌ . ജനങ്ങളില്‍ നിന്നും കടുത്ത അവഗണനയാണ്‌ മുഖ്യമന്ത്രിക്ക്‌ നേരിടേണ്ടി
വരുന്നത്‌. ധിക്കാരപരമായ പെരുമാറ്റവും മുതലാളിത്ത ശൈലിയുമാണ്‌ കമ്മ്യൂണിസം
നേരിടുന്ന പ്രതിസന്ധി. ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്താന്‍ ഇവര്‍
തയ്യാറാകണം. നോട്ട്‌ നിരോധനവും ജി.എസ്‌.ടിയും സാധാരണക്കാരന്‌
വേണ്ടിയായിരുന്നു. മൂന്ന്‌ വര്‍ഷം കൊണ്ട്‌ ജനോപകാരപ്രദമായ 238 പുതിയ
പദ്ധതികളാണ്‌ നടപ്പില്‍ വരുത്തിയത്‌. ഇത്‌ ജനങ്ങള്‍ തിരിച്ചറിയുന്നു എന്നതിന്റെ
തെളിവാണ്‌ ബിജെപിക്ക്‌ ലഭിക്കുന്ന തുടര്‍ വിജയങ്ങള്‍ എന്ന്‌ എം.ടി രമേശ്‌
പറഞ്ഞു. രാഷ്‌ട്രീയം രാഷ്‌ട്രത്തിന്‌ വേണ്ടിയാണ്‌, രാജ്യ ദ്രോഹത്തിനല്ല
എന്ന മുദ്രാവാക്യമുയര്‍ത്തിയാണ്‌ സാഗര സദസ്‌ കോവളം ആവാടുതുറ ബീച്ചില്‍
നടന്നത്‌. ഏരിയാ പ്രസിഡന്റ്‌ വെങ്ങാനൂര്‍ പ്രദീപ്‌
അദ്ധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ്‌ അഡ്വ.എസ്‌.സുരേഷ്‌ മുഖ്യ പ്രഭാഷണം
നടത്തി. കട്ടച്ചല്‍കുഴി രാധാകൃഷ്‌ണന്‍,ജി.പി ശ്രീകുമാര്‍, വെങ്ങാനൂര്‍
സതീഷ്‌, പാപ്പനംകോട്‌ സജി, എം.ആര്‍ ഗോപന്‍,കല്ലിയൂര്‍ പത്മകുമാര്‍, ബാലരാമപുരം
ശ്രീകണ്‌ഠന്‍,വെങ്ങാനൂര്‍ അഭിലാഷ്‌ ,ഗിരിജ
എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 09 Jan 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW