Tuesday, January 09, 2018 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 12.34 AM

വാഹന രജിസ്‌ട്രേഷന്‍ നടക്കുന്നിടത്ത്‌ വില്‍പ്പന തടഞ്ഞു

uploads/news/2018/01/181928/numberplt.jpg

ഗുരുവായൂര്‍: ഗുരുവായൂരില്‍ വാഹന രജിസ്‌ട്രേഷന്‍ നടക്കുന്നിടത്ത്‌ ഓണ്‍ലൈനിലൂടെ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍മിച്ചു നല്‍കുന്നത്‌ ഒരുകൂട്ടം വ്യാപാരികളെത്തി തടഞ്ഞു. പ്രതിഷേധം ശക്‌തമായതിനെ തുടര്‍ന്ന്‌ പോലീസെത്തി വില്‍പ്പന നിര്‍ത്തിവച്ചു. ഗുരുവായൂര്‍ സബ്ബ്‌ ആര്‍.ടി.ഒയ്‌ക്ക് കീഴില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്തുന്ന ആനത്താവളം തമ്പുരാന്‍പടി റോഡിലാണ്‌ സംഭവം.
ഗുരുവായൂര്‍, ചാവക്കാട്‌, കുന്നംകുളം മേഖലകളില്‍ കാര്‍ അനുബന്ധ സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന കടയുടമകളുടെ സംഘടനയായ കാര്‍ ആക്‌സസറീസ്‌ ഡീലേഴ്‌സ് ആന്‍ഡ്‌ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയാണ്‌ ഓണ്‍ലൈന്‍ വില്‍പ്പനയ്‌ക്കെതിരേ പ്രതിഷേധവുമായെത്തിയത്‌. നിയമപരമായ സാധുതകളില്ലാത്ത നമ്പര്‍പ്ലേറ്റുകളാണ്‌ ഓണ്‍ലൈനിലൂടെ വില്‍പ്പന നടത്തുന്നതെന്നും ഇതുമൂലം ലക്ഷങ്ങള്‍ മുടക്കിയവര്‍ക്ക്‌ കച്ചവടം നടത്താനാകുന്നില്ലെന്നും വ്യാപാരികള്‍ പറഞ്ഞു. ജി.എസ്‌.ടി. അടക്കമുള്ള നിയമങ്ങള്‍ പാലിച്ച്‌ കച്ചവടം ചെയ്യുമ്പോള്‍ അനധികൃത കച്ചവടം അനുവദിക്കില്ലെന്ന പ്ലക്കാര്‍ഡുകളുമായാണ്‌ വ്യാപാരികള്‍ എത്തിയിരുന്നത്‌. വാഹന രജിസ്‌ട്രേഷനെത്തുന്നവരുടെ പേരുവിവരങ്ങളും ഫോണ്‍നമ്പറും കുറിച്ചെടുക്കുകയും നോട്ടീസ്‌ വിതരണം ചെയ്യുകയുമാണ്‌ ഓണ്‍ലൈന്‍ കമ്പനികള്‍ ചെയ്‌തിരുന്നതത്രെ. പിന്നീട്‌ രജിസ്‌ട്രേഷന്‍ കഴിഞ്ഞ വാഹന ഉടമകളെ ഫോണില്‍ വിളിച്ച്‌ വീടുകളിലെത്തി നമ്പര്‍പ്ലേറ്റുകള്‍ വില്‍പ്പന നടത്തും. ഇങ്ങനെ ഉപഭോക്‌താക്കളെ കണ്ടെത്താനെത്തിയ മൂന്നുപേരെ വ്യാപാരികള്‍ തടഞ്ഞുവച്ചു. പരാതിയെ തുടര്‍ന്ന്‌ ഓണ്‍ലൈന്‍ വില്‍പ്പന നിര്‍ത്തിവയ്‌ക്കാന്‍ ഗുരുവായൂര്‍ സി.ഐ. ഇ. ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു.
രജിസ്‌ട്രേഷന്‍ നടക്കുന്നിടത്ത്‌ അംഗീകൃത കച്ചവടക്കാരുടെ പേരുവിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാനും പോലീസ്‌ നിര്‍ദേശം നല്‍കി. സംസ്‌ഥാന വ്യാപകമായി ഇത്തരം സംഭവം നടക്കുന്നുണ്ടെന്നും ഉപഭോക്‌താക്കള്‍ ഇത്‌ തിരിച്ചറിയണമെന്നും ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ്‌ ജോഷി മാളിയേക്കല്‍, സെക്രട്ടറി എം.ജെ. സൈമണ്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Tuesday 09 Jan 2018 12.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW