Tuesday, January 09, 2018 Last Updated 20 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 12.32 AM

മലമ്പുഴ വെള്ളം കിന്‍ഫ്രയ്‌ക്ക് നല്‍കിയാല്‍ കുടിവെള്ള ക്ഷാമംവരും

uploads/news/2018/01/181911/1.jpg

പാലക്കാട്‌: മലമ്പുഴ ഡാമില്‍ നിന്നും കിന്‍ഫ്രയ്‌ക്ക് വെളളം നല്‍കിയാല്‍ കൃഷി ആവശ്യങ്ങള്‍ക്കും കുടിവെളളത്തിനും ക്ഷാമം വരുമെന്നും അത്‌ സംബന്ധിച്ച്‌ ജില്ലാകലക്‌ടറുടെ ശ്രദ്ധയില്‍പ്പെടുത്താനും പാലക്കാട്‌ താലൂക്ക്‌ വികസന സമിതി യോഗം തീരുമാനിച്ചു. കൃഷി ഇന്‍ഷുറന്‍സ്‌, വിത്ത്‌, വളം എന്നിവ കൃത്യമായി ലഭ്യമാകാത്തതും നെല്ല്‌ സംഭരണം കൃത്യമായി നടക്കാത്തതും കര്‍ഷകര്‍ ദുരിതത്തിലാക്കുന്നതിനാല്‍ സര്‍ക്കാര്‍ അടിയന്തിരമായി വിഷയത്തില്‍ ഇടപെടണം. ഇത്‌ സംബന്ധിച്ച്‌ കൃഷി വകുപ്പിന്‌ കത്ത്‌ നല്‍കാന്‍ തീരുമാനമായി.
നഗരത്തിലെ പല ഓട്ടോറിക്ഷകളും മീറ്റര്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കാതെ വാഹനം ഓടിക്കുകയും മീറ്റര്‍ ചാര്‍ജ്‌ജിലും അധികം തുക യാത്രക്കാരില്‍ നിന്ന്‌ ഈടാക്കുന്നതായും യോഗത്തില്‍ പരാതി ഉയര്‍ന്നു. ഇത്‌ സംബന്ധിച്ച്‌ നടപടികള്‍ക്കായി ആര്‍.ടി.ഒ, പോലീസ്‌ വകുപ്പുകള്‍ക്ക്‌ കത്ത്‌ നല്‍കാന്‍ യോഗം തീരുമാനിച്ചു.
കാടാംങ്കോട്‌, ചുളളിമട ഭാഗങ്ങളില്‍ സ്വകാര്യ വ്യക്‌തികള്‍ അനധികൃതമായി കുഴല്‍കിണര്‍ കുഴിച്ച്‌ ജല വിതരണം നടത്തുന്നത്‌ സംബന്ധിച്ച്‌ നടപടിയെടുക്കാന്‍ ജല അതോറിറ്റിക്ക്‌ നിര്‍ദേശം നല്‍കി.
പാലക്കാട്‌ താലൂക്ക്‌ പരിധിയില്‍ അനധികൃത പലിശക്കാരെ നിയന്ത്രിക്കുന്നതിന്‌ പരിശോധന സ്‌ക്വാഡ്‌ രൂപീകരിക്കുന്നതിനുവേണ്ട നടപടികള്‍ക്കായി പോലീസ്‌ വകുപ്പിന്‌ കത്ത്‌ നല്‍കാനും തീരുമാനമായി.
പെരുവെമ്പ്‌ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബാബു അധ്യക്ഷനായി. ഡെപ്യൂട്ടി കലക്‌ടര്‍ എല്‍.ആര്‍ അനില്‍കുമാര്‍, പാലക്കാട്‌ താലൂക്ക്‌ തഹസില്‍ദാര്‍ വി. വിശാലാക്ഷി, തഹസില്‍ദാര്‍ (ഭൂരേഖ) പി.ജി. രാജേന്ദ്രബാബു, മങ്കര, പറളി ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാര്‍ താലൂക്കുതല ഉദ്യോഗസ്‌ഥര്‍, മറ്റ്‌ വകുപ്പു മേധാവികള്‍, താലൂക്ക്‌ വികസന സമിതിയിലെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളിലെ പ്രതിനിധികള്‍ പങ്കെടുത്തു.

Ads by Google
Advertisement
Tuesday 09 Jan 2018 12.32 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW