Wednesday, July 18, 2018 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 12.31 AM

നിലമ്പൂര്‍ പാട്ടുത്സവം നന്‍മയുടെ ഉത്സവം: അടൂര്‍ ഗോപാലകൃഷ്‌ണന്‍

uploads/news/2018/01/181905/1.jpg

നിലമ്പൂര്‍: നാം കാത്തുസൂക്ഷിക്കേണ്ട നന്‍മയുടെ ഉത്സവമാണ്‌ നിലമ്പൂര്‍ പാട്ടുത്സവമെന്ന്‌ പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍. നന്‍മയെ അപൂര്‍വ്വമായേ നമ്മള്‍ കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുള്ളൂ. പരസ്‌പരം മനുഷ്യരായി ഒരേ കുടുംബത്തിലെ അംഗങ്ങളായി കാണാനുള്ള നല്ല മനസാണ്‌ പാട്ടുത്സവത്തിലൂടെ നിലമ്പൂര്‍ പകര്‍ന്നു നല്‍കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി. പന്ത്രണ്ടാമത്‌ നിലമ്പൂര്‍ പാട്ടുത്സവ്‌ ടൂറിസം ഫെസ്‌റ്റിവല്‍ ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്‌നേഹവും സാഹോദര്യവും പങ്കുവെക്കുന്ന പാട്ടുത്സവം തുടര്‍ന്നുകൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പാട്ടുത്സവ്‌ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്‌ അധ്യക്ഷത വഹിച്ചു. ഗോഗുലം ഗ്രൂപ്പ്‌ ഓഫ്‌ കമ്പനി ചെയര്‍മാന്‍ ഗോഗുലം ഗോപാലന്‍ മുഖ്യാതിഥിയായിരുന്നു. അടൂര്‍ ഗോപാലകൃഷ്‌ണനെ നിലമ്പൂര്‍ പാട്ടുത്സവ്‌ കമ്മിറ്റിക്കു വേണ്ടി ആര്യാടന്‍ ഷൗക്കത്തും, ഗോഗുലം ഗോപാലന്‍, ഐ.എം.എ സംസ്‌ഥാന പ്രസിഡന്റ്‌ ഡോ. ഇ.കെ ഉമ്മര്‍, പോപീസ്‌ ഗ്രൂപ്പ്‌ എം.ഡി ഷാജു തോമസ്‌ എന്നിവരെ അടൂര്‍ ഗോപാലകൃഷ്‌ണനും ആദരിച്ചു. നഗരസഭ സ്‌റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാന്‍ എ.ഗോപിനാഥ്‌, കൗണ്‍സിലര്‍ മുജിബ്‌ ദേവശേരി, പാട്ടുത്സവ്‌ കണ്‍വീനര്‍ പി.വി സനില്‍കുമാര്‍, വിനോദ്‌ പി മേനോന്‍, യു. നരേന്ദ്രന്‍ പ്രസംഗിച്ചു. ഹരീഷ്‌ കണാരനും സംഘവും ഒരുക്കിയ കോമഡി കമ്പനി അവതരിപ്പിച്ചു. ഇന്ന്‌ വൈകിട്ടു ഏഴിന്‌ സാംസ്‌ക്കാരിക സമ്മേളനം സംവിധായകന്‍ രാജസേനന്‍ ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ മഞ്‌ജരിയുടെ നിര്‍വാണ മ്യൂസിക്‌ ബാന്‍ഡ്‌ എന്നിവ നടക്കും.

Ads by Google
Advertisement
Tuesday 09 Jan 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW