Thursday, September 20, 2018 Last Updated 1 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 12.29 AM

കണ്ണൂര്‍ വിമാനത്താവളം പൂര്‍ണമായും സൗരോര്‍ജത്തില്‍ തുടക്കത്തില്‍ 7 മെഗാവാട്ട്‌ ശേഷിയുള്ള സോളാര്‍ പവര്‍ പ്ലാന്റ്‌

uploads/news/2018/01/181891/1.jpg

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന്‌ സൗരോര്‍ജ പ്ലാന്റ്‌ സ്‌ഥാപിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കിയാല്‍ ഡയരക്‌ടര്‍ ബോര്‍ഡ്‌ യോഗം ഇതിന്‌ അനുമതി നല്‍കി. തുടക്കത്തില്‍ 7 മെഗാവാട്ട്‌ ശേഷിയുള്ള സോളാര്‍ പവര്‍ പ്ലാന്റ്‌ സ്‌ഥാപിക്കും. ഭാവിയില്‍ വൈദ്യുതി ആവശ്യം വര്‍ധിക്കുന്നതിനനുസരിച്ച്‌ 10 മെഗാവാട്ടായി ശേഷി ഉയര്‍ത്തും.
2000 ഏക്കര്‍ പരന്നുകിടക്കുന്ന വിമാനത്താവള പ്രദേശത്ത്‌ 69,000 ചതുരശ്ര മീറ്റര്‍ സ്‌ഥലത്ത്‌ കെട്ടിടങ്ങളുണ്ട്‌. ഇവയ്‌ക്ക് മുകളിലാണ്‌ സോളാര്‍ ഫോട്ടോവോള്‍ട്ടിക്‌ പ്ലാന്റ്‌ സ്‌ഥാപിക്കുക. തുടക്കത്തില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ 30,000 യൂനിറ്റ്‌ വൈദ്യുതി പ്രതിദിനം ഇതിലൂടെ ഉല്‍പ്പാദിപ്പിക്കാനാവും. സോളാര്‍ പ്ലാന്റ്‌ വഴി ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്‌.ഇ.ബിക്ക്‌ നല്‍കി ആവശ്യാനുസരണം തിരിച്ചെടുക്കുന്ന രീതിയാണ്‌ അവലംബിക്കുക.
കേന്ദ്രസര്‍ക്കാരിന്റെ ഉഡാന്‍ (ഉഡേ ദേശ്‌കാ ആം നാഗരിക്‌) പദ്ധതി പ്രകാരം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന്‌ ഈ വര്‍ഷം പകുതിയോടെ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുമെന്ന്‌ കിയാല്‍ എം.ഡി പി. ബാലകിരണ്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളും എയര്‍പോര്‍ട്ട്‌ അതോറിറ്റിയും ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു.
സ്‌പൈസ്‌ ജെറ്റ്‌, ഇന്‍ഡിഗോ എന്നീ പ്രധാന ആഭ്യന്തര വിമാന കമ്പനികള്‍ ചെന്നൈ, ഗാസിയാബാദ്‌, ബംഗളൂരു, ഹുബ്ലി, ഡല്‍ഹി, ഗോവ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും തിരിച്ചും എല്ലാ ദിവസവും സര്‍വീസ്‌ നടത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്‌. ഇതോടൊപ്പം ജെറ്റ്‌ എയര്‍വെയ്‌സ് ദമാമിലേക്കും ഗോ എയര്‍ അബൂദബിയിലേക്കും തിരിച്ചും സര്‍വീസ്‌ നടത്താനും ധാരണയായി. ആറ്‌ മിഡിലീസ്‌റ്റ് കേന്ദ്രങ്ങളിലേക്ക്‌ സര്‍വീസ്‌ ആരംഭിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസും സന്നദ്ധത അറിയിച്ചിട്ടുണ്ട്‌. ഇതിനു പുറമെ, എയര്‍ ഇന്ത്യ, എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വെയ്‌സ്, ഇത്തിഹാദ്‌, ഒമാന്‍ എയര്‍, എയര്‍ ഏഷ്യ, ഫ്‌ളൈ ദുബൈ, എയര്‍ അറേബ്യ, ഗള്‍ഫ്‌ എയര്‍, ശ്രീലങ്കന്‍ എയര്‍വെയ്‌സ്, ടൈഗര്‍ എയര്‍വെയ്‌സ് എന്നീ വിമാനക്കമ്പനികളും കണ്ണൂരില്‍ നിന്ന്‌ സര്‍വീസ്‌ നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Tuesday 09 Jan 2018 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW