Tuesday, December 18, 2018 Last Updated 4 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 12.27 AM

അമൃതം പദ്ധതിക്ക്‌ തുടക്കം

uploads/news/2018/01/181874/1.jpg

വൈപ്പിന്‍: പൊതുവിദ്യാഭ്യാസരംഗത്ത്‌ വൈപ്പിന്‍ മോഡല്‍ എന്ന പേരില്‍ അറിയപ്പെടുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി എസ്‌.ശര്‍മ്മ എം.എല്‍.എ വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ കാല്‍ലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികള്‍ക്ക്‌ പ്രഭാതഭക്ഷണം ഉറപ്പാക്കുന്ന അമൃതം പദ്ധതിക്ക്‌ തുടക്കമായി.
കുഴുപ്പിള്ളി സെന്റ്‌.അഗസ്‌റ്റിന്‍സ്‌ ഓസ്‌റ്റിന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കേരള നിയമസഭാ സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന്‍ അമൃതം പദ്ധതി നാടിന്‌ സമര്‍പ്പിച്ചു. എസ്‌.ശര്‍മ്മ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പ്രഫ.കെ.വി.തോമസ്‌ എം.പി,കോട്ടപ്പുറംരൂപത മെത്രാന്‍ ഡോ.ജോസഫ്‌ കാരിക്കശേരി എന്നിവര്‍ വിശിഷ്‌ടാതിഥികളായിരുന്നു.
ബിപിസിഎല്‍ കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ പ്രസാദ്‌.കെ.പണിക്കര്‍ മുഖ്യപ്രഭാഷണം നടത്തി. വൈപ്പിന്‍ ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ.കെ.ജോഷി,കുഴുപ്പിള്ളി സെന്റ്‌.അഗസ്‌റ്റിന്‍സ്‌ ഗേള്‍സ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ ഫാ.പോള്‍ കവലക്കാട്ട്‌, വെളിച്ചം പദ്ധതി വൈസ്‌ ചെയര്‍മാന്‍ സിപ്പിപള്ളിപ്പുറം, വൈസ്‌ ചെയര്‍മാന്‍ ഡോ. കെ എസ്‌ പുരുഷന്‍ഡോ.കെ.എസ്‌.പുരുഷന്‍ പ്രസംഗിച്ചു. ഇടപ്പിള്ളി ബ്ലോക്ക്‌ പ്രസിഡന്റ്‌ എം.ആര്‍.ആന്റണി, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാര്‍, സഹകരണ ബാങ്ക്‌ പ്രസിഡന്റമാര്‍, ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങള്‍ മറ്റു ജനപ്രതിനിധികള്‍, പ്രസ്‌ക്ലബ്‌ പ്രസിഡന്റ്‌ സോജന്‍ വാളൂരാന്‍, സെന്റ്‌.അഗസ്‌റ്റിന്‍സ്‌ ഗേള്‍സ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപിക എം ബീന ജേക്കബ്‌ എന്നിവര്‍ സംബന്ധിച്ചു. ബിപിസിഎല്‍-കൊച്ചി റിഫൈനറിയുടെ സിഎസ്‌ആര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്‌ അമൃതം പദ്ധതി നടപ്പാക്കുന്നത്‌.

Ads by Google
Advertisement
Tuesday 09 Jan 2018 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW