Friday, May 25, 2018 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 12.58 AM

കുട്ടികളിലെ ജീവിതശൈലി രോഗം കണ്ടെത്താന്‍ കരുതല്‍ പദ്ധതി

uploads/news/2018/01/181571/1.jpg

കോഴിക്കോട്‌:കോര്‍പറേഷന്‍ പരിധിയിലെ കുട്ടികളിലെ ജീവിതശൈലി രോഗങ്ങളും വൃക്ക രോഗവും നേരത്തെ കണ്ടെത്തുന്നതിനു 'കരുതല്‍' പദ്ധതി എത്തുന്നു. മാര്‍ച്ച്‌ അവസാനത്തോടെ പദ്ധതി യാഥാര്‍ഥ്യമാകും. പി.ടി.എയുടെ പൂര്‍ണ സഹകരണത്തോടെ സ്‌കൂള്‍ ഹെല്‍ത്ത്‌ ക്ലബുകള്‍ മുഖേനയാണ്‌ പദ്ധതി നടപ്പാക്കുക.23 ലക്ഷം രൂപ കോര്‍പറേഷന്‍ ഇതിനായി മാറ്റിവച്ചിട്ടുണ്ട്‌. കുട്ടികളിലെ ജീവിതശൈലി രോഗവും വൃക്കരോഗവും നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനാണ്‌ കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്‌. നേരത്തെ രോഗം കണ്ടെത്തി ചികിത്സിക്കുന്നതോടെ ആരോഗ്യ രംഗത്തുണ്ടാകുന്ന ഗുരുതരാവസ്‌ഥ ഇല്ലാതാക്കന്‍ പറ്റും.
കുട്ടികളുടെ ബോഡി മാസ്‌ ഇന്‍ഡക്‌സ്(ബി.എം.ഐ) സ്‌കൂള്‍ ഹെല്‍ത്ത്‌ ക്ലബ്‌ പരിശോധിക്കും. ഇതിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കും. കോഴിക്കോട്‌ ബീച്ച്‌ ജനറല്‍ ആശുപത്രിയില്‍ നിന്നു വിരിമിച്ച ഡോ:മെഹ്‌റൂഫ്‌ രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ്‌ മെഡിക്കല്‍ ക്യാമ്പുകള്‍ക്കു നേതൃത്വം നല്‍കുക. വിദ്യാര്‍ഥികളില്‍ കണ്ടെത്തുന്ന ആരോഗ്യ പ്രശ്‌ന്ങ്ങള്‍ക്കു സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച്‌ ഡോക്‌ടര്‍മാരുടെ സംഘം ശിപാര്‍ശ നല്‍കും. സ്‌കൂള്‍ പ്രതിനിധികളുമായി കോര്‍പറേഷന്‍ അധികൃതര്‍ ഇതിനകം ചര്‍ച്ച നടത്തി കഴിഞ്ഞതായി കോര്‍പറേഷന്‍ ഹെല്‍ത്ത്‌ ഓഫീസര്‍ ഡോ: ആര്‍.എസ്‌ ഗോപകുമാര്‍ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ആരോഗ്യ ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിക്കും. കോര്‍പറേഷന്‍ പരിധിയില്‍ ഇപ്പോള്‍ ഹൈസ്‌കുള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വി.എച്ച്‌.എസ്‌.സി, പ്ലസ്‌ ടു വിഭാഗങ്ങളിലായി 98 സര്‍ക്കാര്‍, എയ്‌ഡ്ഡ്‌ സ്‌കൂളുകളാണുള്ളത്‌. കുട്ടികളിലെ വ്യായാമ കുറവാണ്‌ ജീവിത ശൈലി രോഗങ്ങള്‍ക്കും വൃക്ക രോഗത്തിനും കാരണമെന്ന്‌ ഡോ: ഗോപകുമാര്‍ പറഞ്ഞു.
സ്‌കൂള്‍ കുട്ടികളിലെ ബി.ഐം.ഐ എടുക്കാന്‍ യോഗത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. വലിയ പ്രതീക്ഷയാണ്‌ ഈ പദ്ധതിക്ക്‌. കുട്ടികളുടെ ആരോഗ്യ രംഗത്ത്‌ വലിയ മാറ്റത്തിനു ഇതു പ്രയോജനപ്പെടുമെന്നാണ്‌ കരുതുന്നത്‌.

Ads by Google
Advertisement
Monday 08 Jan 2018 12.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW