Wednesday, August 22, 2018 Last Updated 19 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 12.35 AM

പോലീസിന്‌ മുഖ്യമന്ത്രിയുടെ താക്കീത്‌; എന്തും ചെയ്യാന്‍ അധികാരമുള്ളവരല്ല പോലീസ്‌

uploads/news/2018/01/181545/1.jpg

കൊല്ലം: അധികാരം കൈയിലുണ്ടെന്നു കരുതി എന്തും ചെയ്യാമെന്ന്‌ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ കരുതരുതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുഷ്‌പേരു കേള്‍പ്പിക്കുന്നവരെ സംരക്ഷിക്കില്ലെന്നും ഇത്തരക്കാര്‍ സര്‍വീസില്‍ നിന്നു മോശം പേരോടെ ഇറങ്ങിപോകേണ്ടിവരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. കാലം മാറിയിട്ടും പെരുമാറ്റം മാറ്റില്ലെന്നു ചിന്തിക്കുന്ന പോലീസുകാര്‍ ഇവിടെയുണ്ട്‌. അവര്‍ ആ രീതി ഉപേക്ഷിക്കാന്‍ തയാറാകണം. ഇല്ലെങ്കില്‍ കടുത്ത അച്ചടക്കനടപടിക്ക്‌ ഇരയാകേണ്ടിവരുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കൊല്ലം ജില്ലാ പോലിസ്‌ കാര്യാലയത്തിന്‌ ഐ.എസ.്‌ഒ പദവി നല്‍കിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം കൊല്ലത്ത്‌ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനെ പോലീസ്‌ മര്‍ദിച്ചതു പരാമര്‍ശിച്ചാണു മുഖ്യമന്ത്രി പോലീസിന്‌ മുന്നറിയിപ്പു നല്‍കിയത്‌. സി.പി.എം. കൊല്ലം ജില്ലാ സമ്മേളനത്തില്‍ ഭൂരിപക്ഷം പ്രതിനിധികളും പോലീസിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.

Ads by Google
Advertisement
Monday 08 Jan 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW