Thursday, February 22, 2018 Last Updated 3 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 12.19 AM

മകരവിളക്കിന്‌ 1000 കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍

uploads/news/2018/01/181537/1.jpg

ശബരിമല: മകരവിളക്ക്‌ ദിവസം കെ.എസ്‌.ആര്‍.ടി.സി ആയിരം ബസുകള്‍ വിവിധ ഡിപ്പോയില്‍നിന്ന്‌ പമ്പ കേന്ദ്രീകരിച്ച്‌ സര്‍വീസ്‌ നടത്തും. നിലവില്‍ 200 ബസുകള്‍ സര്‍വീസ്‌ നടത്തുന്നുണ്ട്‌. മകരവിളക്ക്‌ ദിവസം 400 ബസുകള്‍ ചെയിന്‍ സര്‍വീസ്‌ നടത്തും. പമ്പ-നിലയ്‌ക്കല്‍ റൂട്ടില്‍ രണ്ട്‌ റൗണ്ട്‌ ട്രിപ്പ്‌ ഓടിക്കും.
ഈ സമയത്ത്‌ ചക്കുപാലത്തും മറ്റും പാര്‍ക്ക്‌ ചെയ്‌തിരിക്കുന്ന സ്വകാര്യവാഹനങ്ങള്‍ റോഡിലേയ്‌ക്ക്‌ ഇറക്കിവിടരുതെന്ന്‌ കെ.എസ്‌.ആര്‍.ടി.സി പോലീസിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ചെയിന്‍സര്‍വീസിന്‌ പ്രതികൂലമായി ബാധിക്കുന്നതിനാലാണിത്‌. റൗണ്ട്‌ ട്രിപ്പ്‌ പൂര്‍ത്തിയായാല്‍ ഏകദേശം തീര്‍ഥാടകരെ നിലയ്‌ക്കലില്‍ എത്തിക്കാനാകും. 200 ബസുകള്‍ പമ്പ പാര്‍ക്കിങ്‌ ഗ്രൗണ്ടില്‍ ക്രമീകരിച്ചിട്ടുണ്ട്‌. ബാക്കി ബസുകള്‍ റോഡിന്റെ ഇടതുവശത്തായി നിരനിരയായി ക്രമീകരിക്കും.
മകരവിളക്ക്‌ ദിവസം പമ്പയില്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരെയും ഡ്രൈവര്‍മാരേയും കണ്ടക്‌ടര്‍മാരേയും ഡ്യൂട്ടിയ്‌ക്കായി നിയോഗിക്കും. ജീവനക്കാരില്ലാത്തതിനാല്‍ സര്‍വീസ്‌ തടസപ്പെടാതിരിക്കാനാണിത്‌. അഞ്ച്‌ ബൈക്കുകളില്‍ ബസുകളെ പിന്തുടരും. എന്തെങ്കിലും തടസമുണ്ടെങ്കില്‍ നീക്കുന്നതിനും തല്‍സമയം ബന്ധപ്പെട്ടവരെ വിവരമറിയിക്കുന്നതിനുമാണ്‌ ബൈക്ക്‌ സംവിധാനം ഏര്‍പ്പെടുത്തുന്നത്‌. പമ്പ, നിലയ്‌ക്കല്‍, പ്ലാപ്പള്ളി, പെരിനാട്‌ എന്നിവിടങ്ങളില്‍ മൊബൈല്‍ വര്‍ക്ക്‌ഷോപ്പ്‌ പ്രവര്‍ത്തിക്കും. യൂടേണ്‍ അട്ടത്തോട്‌, ചാലക്കയം, നാരായണത്തോട്‌ എന്നിവിടങ്ങളില്‍ മെക്കാനിക്കുമാരേയും സജ്‌ജമാക്കിയിട്ടുണ്ട്‌.
രണ്ട്‌ സ്‌ക്വാഡ്‌ യുനിറ്റുകളും പ്രവര്‍ത്തിക്കും. ചെയിന്‍ സര്‍വീസ്‌ പൂര്‍ത്തിയായാല്‍ തിരുവനന്തപുരം, കോട്ടയം, ചെങ്ങന്നൂര്‍, എറണാകുളം, ഓച്ചിറ, തൃശൂര്‍ തുടങ്ങിയ സ്‌ഥലങ്ങളിലേയ്‌ക്ക്‌ ദീര്‍ഘദൂര ബസ്‌ സര്‍വീസ്‌ ഓപ്പറേറ്റ്‌ ചെയ്യുമെന്ന്‌ പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ ഡി. രാജേന്ദ്രന്‍ പറഞ്ഞു.
അതിനിടെ കഴിഞ്ഞ മകരവിളക്ക്‌ ദിവസം പമ്പയില്‍ കെ.എസ്‌.ആര്‍.ടി.സി സര്‍വീസുകള്‍ കൃത്യമായി നടത്താന്‍ കഴിയാതെ വന്നപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരിക്കുകയും പിന്നീട്‌ വിരമിക്കുകയും ചെയ്‌ത ഒരു ഉന്നത ഉദ്യോഗസ്‌ഥന്‍, ആരും ചുമതലപ്പെടുത്താതെ തന്നെ ഇവിടെ താവളം അടിച്ചിട്ടുണ്ട്‌.
ജീവനക്കാരോട്‌ വളരെ മോശമായി പെരുമാറുന്ന ഇദ്ദേഹത്തിന്റെ നിലപാടുകളാണ്‌ കഴിഞ്ഞ തവണയുണ്ടായ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമായിരുന്നത്‌. ഇദ്ദേഹം ആരും ചുമതലപ്പെടുത്താതെ തന്നെ പമ്പഡ ഡിപ്പോയില്‍ താവളമടിക്കുന്നതിനെതിരേ തൊഴിലാളികള്‍ക്കിടയിലും പ്രതിഷേധം ശക്‌തമായിട്ടുണ്ട്‌.

Ads by Google
Advertisement
Monday 08 Jan 2018 12.19 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW