Thursday, January 11, 2018 Last Updated 13 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 12.18 AM

കെ.എസ്‌.ആര്‍.ടി.സിയുടെ അമിതവേഗത: അഞ്ചേരി-കുട്ടനെല്ലൂര്‍ റോഡിലൂടെയുള്ള യാത്ര മരണെക്കണി

uploads/news/2018/01/181523/1.jpg

അഞ്ചേരി: അഞ്ചേരി -കുട്ടനെല്ലൂര്‍ റോഡില്‍ കെ.എസ്‌.ആര്‍.ടി.സി. ബസുകളുടെ അമിതവേഗതമൂലം രണ്ടാഴ്‌ചയ്‌ക്കിടെ ഉണ്ടാകുന്ന മൂന്നാമത്തെ അപകടമാണ്‌ ഇന്നലെ നടന്നത്‌. ഇന്നലത്തെ അപകടത്തില്‍ ഒരാളുടെ ജീവന്‍തന്നെ ബലികൊടുക്കേണ്ടിവന്നു.
ഇന്നലെ ഉച്ചതിരിഞ്ഞ്‌ മൂന്നേകാലോടെ അമിതവേഗതയില്‍ തൃശൂരിലേക്ക്‌ വന്നിരുന്ന കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുവീഴ്‌ത്തുകയും റോഡിലേക്ക്‌ വീണ സ്‌കൂട്ടര്‍ യാത്രക്കാരന്റെ ശരീരത്തിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങുകയുമായിരുന്നു. സംഭവസ്‌ഥലത്തുവച്ചുതന്നെ യാത്രക്കാരന്‍ മരണമടഞ്ഞു.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിന്‌ ഭക്ഷണം നല്‍കി മടങ്ങിവരുന്നതിനിടെ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്‌കൂട്ടറില്‍ വന്നിടിക്കുകയായിരുന്നു. മരത്താക്കര മൂലപ്പായി പുത്തൂരാന്‍ വീട്ടില്‍ വാറുണ്ണിയുടെ മകന്‍ ലിയോ (35) ആണ്‌ മരിച്ചത്‌.
ഡിസംബര്‍ 28ന്‌ നെടുമ്പാശേരിയിലേക്ക്‌ യാത്രക്കാരെയുംകൊണ്ട്‌ പോയിരുന്ന ബസുമായി കെ.എസ്‌.ആര്‍.ടി.സി. ബസ്‌ കുട്ടനെല്ലൂര്‍ തോട്ടപ്പടിയില്‍വച്ച്‌ ഇടിച്ചിരുന്നു.
എന്നാല്‍ ആര്‍ക്കും പരുക്കില്ല. ബസിന്റെ മുന്‍ഭാഗം ആകെ തര്‍ന്നിരുന്നു. കഴിഞ്ഞദിവസമാണ്‌ അഞ്ചേരി വളര്‍ക്കാവില്‍വച്ച്‌ തൃശൂരിലേക്ക്‌ അമിതവേഗതയില്‍ വന്നിരുന്ന കെ.എസ്‌.ആര്‍.ടി.സി. ബസ്‌ നാടകവണ്ടിയുമായി കൂട്ടിയിടിച്ച്‌ 42 പേര്‍ക്ക്‌ പരുക്കുപറ്റിയത്‌.
അഞ്ചുദിവസം തികയുംമുമ്പേ അടുത്ത അപകടത്തില്‍ ഒരാളുടെ ജീവന്‍ ബലികൊടുക്കേണ്ടിവന്നു.
എറണാകുളം ഭാഗത്തുനിന്ന്‌ തൃശൂരിലേക്ക്‌ വരുന്ന എല്ലാ കെ.എസ്‌.ആര്‍.ടി.സി. ബസുകളും ഇപ്പോള്‍ കുട്ടനെല്ലൂര്‍-അഞ്ചേരി റോഡുവഴിയാണ്‌ തൃശൂര്‍ സ്‌റ്റാന്‍ഡിലേക്ക്‌ പോകുന്നത്‌.
എന്നാല്‍ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ ഡ്രൈവര്‍മാരുടെ അശ്രദ്ധയും അമിതവേഗതയും റോഡിലെ യാത്രക്കാരുടെ ജീവന്‌ പുല്ലുവില കല്‌പിക്കുന്ന സമീപനവും ഉടന്‍ അവസാനിപ്പിക്കാന്‍ പോലീസിന്റെ ഭാഗത്തുനിന്ന്‌ എത്രയും പെട്ടെന്ന്‌ നടപടിയെടുക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Monday 08 Jan 2018 12.18 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW