Monday, August 20, 2018 Last Updated 7 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 12.17 AM

കുതിരാന്‍ തുരങ്കം: സമരം നാലാം ദിവസത്തിലേക്ക്‌

uploads/news/2018/01/181519/1.jpg

വടക്കഞ്ചേരി: കുതിരാന്‍ തുരങ്ക നിര്‍മാണം നിര്‍ത്തിവെച്ചുള്ള സമരം നാലാം ദിവസത്തിലേക്ക്‌. വടക്കഞ്ചേരി-മണ്ണുത്തി ആറ്‌ വരിപാതാ നിര്‍മ്മാണവും ചൊവ്വാഴ്‌ച മുതല്‍ സ്‌തംഭിക്കാന്‍ സാധ്യത. ഇതോടെ ദേശീയപാതാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രതിസന്ധി തുടരുകയാണ്‌.
കുതിരാന്‍ നിര്‍മ്മാണത്തിന്‌ കരാറടിസ്‌ഥാനത്തില്‍ ഓടുന്ന വാഹനങ്ങള്‍ക്ക്‌ വാടക കുടിശ്ശിക നല്‌കാത്തതിനെ തുടര്‍ന്ന്‌ കഴിഞ്ഞ വെള്ളിയാഴ്‌ച മുതലാണ്‌ ലോറി ഉടമകളും ഡ്രൈവര്‍മാരും സമരവുമായി രംഗത്തെത്തിയത്‌. പിന്നീട്‌ തുരങ്ക നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളും സമരത്തിനിറങ്ങി. വടക്കഞ്ചേരി മണ്ണുത്തി ആറ്‌ വരിപാതാ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന ലോറി ഉടമകളും ഇവരോടൊപ്പം സമരരംഗത്തിറങ്ങിയെങ്കിലും കരാര്‍ കമ്പനിയായ കെ എം സി യുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്‌ സമരം പിന്‍വലിക്കുകയായിരുന്നു. തിങ്കളാഴ്‌ച വാടക കുടിശ്ശിക നല്‌കാമെന്ന ഉറപ്പിന്മേലാണ്‌ സമരം പിന്‍വലിച്ചത്‌.
തിങ്കളാഴ്‌ചയും വാടക നല്‌കിയില്ലെങ്കില്‍ ചൊവ്വാഴ്‌ച മുതല്‍ വീണ്ടും സമരം തുടങ്ങുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌.
കുതിരാന്‍ തുരങ്കത്തിലെ സമരം നാല്‌ ദിവസമായിട്ടും യാതൊരു വിധ ചര്‍ച്ച നടത്താനും കരാര്‍ കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല. തിങ്കളാഴ്‌ച വാടക കുടിശ്ശിക കുറച്ചെങ്കിലും നല്‌കിയാല്‍ തുരങ്ക നിര്‍മ്മാണം പുനരാരംഭിക്കും. ഇല്ലെങ്കില്‍ തുരങ്ക നിര്‍മ്മാണത്തിലെ സമരത്തോടൊപ്പം ആറുവരി പാത നിര്‍മാണവും ചൊവ്വാഴ്‌ച സ്‌തംഭിക്കും.

Ads by Google
Advertisement
Monday 08 Jan 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW