Tuesday, February 19, 2019 Last Updated 14 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 12.15 AM

ചരിത്രത്തിലെ ചോരപ്പാട്‌ മായ്‌ച്ച് വളപട്ടണം പോലീസ്‌ സ്‌റ്റേഷന്‍

uploads/news/2018/01/181507/1.jpg

കണ്ണൂര്‍: ഇന്ത്യയിലെ മികച്ച പത്തു പൊലീസ്‌ സ്‌റ്റേഷനുകളില്‍ ഒന്നായി വളപട്ടണം സ്‌റ്റേഷന്‍ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ചരിത്രം സാക്ഷി. മുദ്രാവാക്യങ്ങള്‍ മുഴങ്ങിയ അന്തരീക്ഷത്തില്‍ ഈ സ്‌റ്റേഷനിലെ ഒരു എസ്‌.ഐയും കോണ്‍സ്‌റ്റബിളും ജനക്കൂട്ടത്തിന്റെ കല്ലേറില്‍ കൊല്ലപ്പെട്ടപ്പോഴായിരുന്നു വളപട്ടണം സ്‌റ്റേഷന്‍
മുന്‍പ്‌ ദേശീതയലത്തില്‍ വാര്‍ത്തകളില്‍ ഇടം നേടിയത്‌. ബ്രിട്ടീഷുകാര്‍ രണ്ടാം ലോകയുദ്ധത്തില്‍ ഇന്ത്യയെ പങ്കാളിയാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധമാണ്‌ സ്‌റ്റേഷന്‍ മുറ്റത്ത്‌ ചോരവീഴ്‌ത്തിയത്‌. എല്ലാവിഭാഗം ജനങ്ങളും പ്രതിഷേധവുമായി രംഗത്തിറങ്ങി. പോലീസ്‌ അറസ്‌റ്റുള്‍പ്പെടെയുള്ള മര്‍ദ്ദനമുറകള്‍ ആരംഭിച്ചു. ഇടതുപക്ഷനേതൃത്വത്തിലായിരുന്ന കെ.പി.സി.സി, മര്‍ദ്ദനത്തിനെതിരെ പ്രതിഷേധദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്‌തു. 1940 സെപ്‌തം സെപ്‌തംബര്‍ 15ന്‌ പ്രതിഷേധദിനമായി ആചരിക്കാന്‍ കെ.പി.സി.സി. ആഹ്വാനം ചെയ്‌തു. മലബാര്‍ കലക്‌ടര്‍ ഇതിന്‌ നിരോധനം പ്രഖ്യാപിച്ചു. കെ.പി .സി .സി സെക്രട്ടറി കെ ദാമോദരന്‍ നിരോധനാജ്‌ഞ ലംഘിക്കാന്‍ ആഹ്വാനം ചെയ്‌തു. നിരോധനം ലംഘിച്ചുകൊണ്ട്‌ മലബാറിലാകെ ജനങ്ങള്‍ പ്രതിഷേധിച്ചു. പലയിടങ്ങളിലും പ്രകടനത്തെ പോലീസ്‌ നിഷ്‌ഠൂരമായാണ്‌ നേരിട്ടത്‌.ചിറക്കല്‍ താലൂക്കിലെ കീച്ചേരിയില്‍ പ്രതിഷേധ ദിനാചരണത്തോടൊപ്പം കര്‍ഷകസമ്മേളനവും നടത്താന്‍ തീരുമാനിച്ചിരുന്നു. സപ്‌തംബര്‍ 15ന്‌ രാവിലെ മുതല്‍തന്നെ ചെറുജാഥകള്‍ കീച്ചേരിയിലേക്ക്‌ പുറപ്പെട്ടു. വളപട്ടണം പോലീസ്‌ എസ്‌ ഐ. കുട്ടികൃഷ്‌ണമേനോനും സംഘവും കീച്ചേരിയിലെത്തി, തുടര്‍ന്ന്‌ നിരോധന ഉത്തരവുണ്ടായി. നേതാക്കള്‍ ഉത്തരവ്‌ ബാധകമല്ലാത്ത മൊറാഴ വില്ലേജിലെ അഞ്ചാംപീടികയിലേക്ക്‌ പ്രകടനവും സമ്മേളനവും മാറ്റി. വിഷ്‌ണുഭാരതീയന്റെ അധ്യക്ഷതയില്‍ 4 മണിയോടെ അഞ്ചാംപീടികയില്‍ പൊതുയോഗം ആരംഭിച്ചു. ഈ സമയം വളപട്ടണം എസ്‌ ഐ കുട്ടികൃഷ്‌ണമേനോന്‍ തളിപ്പറമ്പ്‌ മജിസ്‌ട്രേറ്റിനെയും കൂട്ടി അവിടെയെത്തി. പ്രകടനവും പൊതുയോഗവും നിരോധിച്ചതായി പ്രഖ്യാപിച്ചു. എന്നിട്ടും ജനം പിരിഞ്ഞുപോകാതെവന്നപ്പോള്‍ എസ്‌.ഐ യുടെ നേതൃത്വത്തില്‍ ലാത്തിചാര്‍ജ്‌ജ് തുടങ്ങി. പൊറുതിമുട്ടിയ ജനം കിട്ടിയ കല്ലും വടികളുമായി ചെറുത്തുനിന്നു. ജനങ്ങള്‍ക്കുനേരെ രണ്ടുതവണ പോലീസ്‌ വെടിവെച്ചു. ജനം പിരിഞ്ഞുപോകാതെ ഉറച്ചുനിന്നു. ഇതിനിടയില്‍ എസ്‌ ഐ കുട്ടികൃഷ്‌ണമേനോന്‍ കല്ലേറ്‌ കൊണ്ടു വീണ്‌ അവിടത്തന്നെ മരിച്ചു. പരിക്കേറ്റ ഹെഡ്‌ കോണ്‍സ്‌റ്റബിള്‍ ഗോപാലന്‍ നമ്പ്യാര്‍ പിന്നീട്‌ ആശുപത്രിയില്‍വെച്ചും മരിച്ചു. 40 പേരെ പ്രതിചേര്‍ത്താണ്‌ കേസ്‌ ഫയല്‍ ചെയ്‌തത്‌. 34 പേരെ കോടതിയില്‍ ഹാജരാക്കാന്‍ പോലീസിന്‌ കഴിഞ്ഞു. ഒരു കൊല്ലത്തോളം നീണ്ടുനിന്ന കേസില്‍ മദ്രാസ്‌ ഹൈക്കോടതി 14 പേരൊഴികെ എല്ലാവരെയും വിട്ടയച്ചു. കെ.പി.ആര്‍ ഗോപാലനെ വധശിക്ഷയ്‌ക്ക് വിധിച്ചെങ്കിലും ജനകീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ ശിക്ഷ ജീവപര്യന്തമായി ഇളവുചെയ്‌തു. കമ്മ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തിന്റെ വീരഗാഥകളിലൊന്നായ മൊറാഴ സംസമരം എന്നാണ്‌ ഈ സംഭവം രേഖപ്പെടുത്തുന്നത്‌. ജനകീയ പ്രതിരോധത്തില്‍ രണ്ട്‌ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ ജീവന്‍ നഷ്‌ടമായ ഈ സ്‌റ്റേഷന്‌ ഇന്ത്യയിലെ മികച്ച 10 പോലീസ്‌ സ്‌റ്റേഷനുകളില്‍ ഒമ്പതാം സ്‌ഥാനമാണ്‌ ലഭിച്ചത്‌.
കുറ്റാന്വേഷണമികവ്‌, ക്രമസമാധാനപരിപാലനരംഗത്തെ ജാഗ്രത, കേസുകള്‍ കൈകാര്യം ചെയ്‌ത രീതി, ജനങ്ങളും പൊലീസും തമ്മിലുള്ള ബന്ധം, ശുചിത്വം തുടങ്ങി മുപ്പതോളം ഘടകങ്ങളെ അടിസ്‌ഥാനപ്പെടുത്തിയാണ്‌ വളപട്ടണത്തിന്‌ ഈ അംഗീകാരം. സ്‌റ്റേഷന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ കേന്ദ്രസംഘം വളപട്ടണത്ത്‌ എത്തിയിരുന്നു. വീടുകളിലെത്തി ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചശേഷമാണ്‌ കേന്ദ്രസംഘം പൊലീസ്‌ സ്‌റ്റേഷന്‌ മാര്‍ക്കിട്ടത്‌. ഈ അംഗീകാരം നേടിയ കേരളത്തിലെ ആദ്യ പോലീസ്‌ സ്‌റ്റേഷനാണ്‌ വളപട്ടണത്തേത്‌. 1905ല്‍ ആണ്‌ വളപട്ടണം പോലീസ്‌ സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്‌.

Ads by Google
Advertisement
Monday 08 Jan 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW