Monday, January 08, 2018 Last Updated 5 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 12.14 AM

ചെമ്മീന്‍കെട്ടിലെ രോഗബാധ: ആശങ്കയുമായി കെട്ടുടമകള്‍

uploads/news/2018/01/181486/1.jpg

വരാപ്പുഴ: ജില്ലയില്‍ വൈപ്പിന്‍ പ്രദേശത്തെ ചെമ്മീന്‍ കെട്ടില്‍ രോഗബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ സമീപ പഞ്ചായത്തായ കടമക്കുടി, ഏഴിക്കര, കോട്ടുവള്ളി, വരാപ്പുഴ ഗ്രാമപഞ്ചായത്ത്‌ പ്രദേശത്തെ ചെമ്മീന്‍ കെട്ട്‌ കര്‍ഷകര്‍ ആശങ്കയില്‍.
ഇത്തവണ തുടക്കം മുതല്‍ തെള്ളി ചെമ്മീന്‌ നല്ല വില ലഭിച്ചതോടെ കെട്ടുടമകള്‍ ഏറെ സന്തോഷത്തിലായിരുന്നു.
എന്നാല്‍ കെട്ടിന്റെ കാലാവധി പകുതിയെത്തുന്നതിനു മുമ്പു തന്നെ രോഗബാധ കണ്ടെത്തിയത്‌ ചെമ്മീന്‍ കെട്ട്‌ ഉടമകളുടെ നെഞ്ചിടിപ്പ്‌ വര്‍ധിപ്പിക്കുന്നു.
അന്യസംസ്‌ഥാനങ്ങളിലെ ഹാച്ചറികളില്‍ നിന്നു വാങ്ങിയ കാരച്ചെമ്മീന്‍ നിക്ഷേപിച്ച കെട്ടുകളിലാണ്‌ രോഗബാധ ആദ്യം കണ്ടത്‌.
ഗുണമേന്മ ഉറപ്പുവരുത്തിയ ചെമ്മീന്‍ കുഞ്ഞുങ്ങളെ മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളൂവെന്നാണ്‌ സര്‍ക്കാര്‍ പറഞ്ഞിരുന്നത്‌.
ഇതു ഫലപ്രദമായി നടപ്പാക്കാന്‍ സാധിക്കാത്തതും രോഗബാധ ആവര്‍ത്തിക്കാന്‍ കാരണമായി. കാലാവസ്‌ഥ വ്യതിയാനവും ജലത്തിലെ രാസമാലിന്യ സാന്നിധ്യവും ചെമ്മീനിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചു.
ഇത്തവണ പുഴയില്‍ ലവണാംശം കാലതാമസം ചെമ്മീന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഞണ്ടിന്‌ വിദേശ വിപണിയില്‍ നല്ല വില ലഭിച്ചതോടെ കെട്ടിലെ ഞണ്ടിനും വന്‍ ഡിമാന്റായിരുന്നു.
ഭൂരിപക്ഷം കെട്ടിലും ഇപ്പോള്‍ ഞണ്ട്‌ നിക്ഷേപം വര്‍ധിച്ചുവരികയാണ്‌.
രോഗം പടര്‍ത്തുന്ന വൈറസുകളുടെ വാഹകരാണ്‌ ഞണ്ടുകള്‍ എന്നു പറയപ്പെടുന്നു. ഞണ്ടുകളും ശാസ്‌ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കാതെയാണ്‌ കെട്ടുകളില്‍ നിക്ഷേപിക്കുന്നത്‌.
സമീപ കെട്ടുകളിലേക്ക്‌ രോഗബാധ വ്യാപിക്കാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്‌തമായിട്ടുണ്ട്‌.
രോഗബാധയെ ഭയന്ന്‌ കടമക്കുടി, വരാപ്പുഴ, കോട്ടുവള്ളി പഞ്ചായത്ത്‌ പ്രദേശത്തെ കെട്ടുകളില്‍ നിന്നുള്ള ചെമ്മീന്‍ നേരത്തെ പിടിച്ച്‌ മാര്‍ക്കറ്റുകളില്‍ എത്തുകയാണ്‌.

Ads by Google
Advertisement
Monday 08 Jan 2018 12.14 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW