Wednesday, August 22, 2018 Last Updated 19 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 12.14 AM

മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിച്ച്‌ ഹൗസ്‌ ബോട്ടുകള്‍

uploads/news/2018/01/181482/1.jpg

ആലപ്പുഴ: വേമ്പനാട്ട്‌ കായലില്‍ രാത്രിസമയങ്ങളില്‍ ഹൗസ്‌ബോട്ടുകള്‍ സര്‍വീസ്‌ നടത്തുന്നത്‌ മത്സ്യത്തൊഴിലാളികള്‍ക്ക്‌ ഭീഷണിയാകുന്നു. രാത്രി സമയങ്ങളിലെ സര്‍വീസുകളെ നിയന്ത്രിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ അപകടങ്ങളും പതിവാണ്‌.
വേമ്പനാട്ട്‌ കായലില്‍ മത്സ്യബന്ധനം നടത്തുന്ന നൂറുകണക്കിന്‌ മത്സ്യത്തൊഴിലാളികള്‍ നിരവധിതവണ പരാതികള്‍ പറഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്ന്‌ നടപടിയുണ്ടാകുന്നില്ലെന്ന്‌ ആക്ഷേപം ഉയര്‍ന്നു. രാത്രി 6.30-നുശേഷം ഹൗസ്‌ ബോട്ടുകള്‍ സര്‍വീസ്‌ നടത്തരുതെന്ന്‌ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതെല്ലാം അവഗണിച്ചാണ്‌ കായലിന്റെ ഉള്‍പ്രദേശങ്ങളില്‍വരെ സര്‍വീസ്‌ നടത്തുന്നത്‌. സാധാരണ രാവിലെ ഒമ്പത്‌ മുതല്‍ അടുത്തദിവസം രാവിലെ ഒമ്പതുവരെ ഒരുപകലും രാത്രിയും എന്ന നിലയിലാണ്‌ സര്‍വീസ്‌ ക്രമപ്പെടുത്തുന്നത്‌. പകല്‍ സമയത്ത്‌ ഓടുകയും രാത്രി സുരക്ഷിതമായ സ്‌ഥലത്ത്‌ നങ്കൂരമിടണമെന്നും നിര്‍ദേശമുണ്ട്‌. എന്നാല്‍ മിക്ക ഹൗസ്‌ ബോട്ടുകളും ഇത്‌ അവഗണിക്കുകയാണ്‌ പതിവ്‌.
രാത്രി താമസത്തിനു മാത്രമായി ഓട്ടം പിടിക്കുകയും സര്‍വീസ്‌ നടത്തുകയും ചെയ്യുന്നുണ്ട്‌. വേമ്പനാട്ട്‌ കായലിന്റെ വിവിധ സ്‌ഥലങ്ങളില്‍ രാത്രിസമയങ്ങളിലാണ്‌ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുന്നത്‌.
മത്സ്യംപിടിക്കാനായി രാത്രി വലയിട്ടതിനുശേഷം മണിക്കൂറുകള്‍ക്ക്‌ ശേഷമാണ്‌ ഇവ പിടിച്ചെടുക്കുന്നത്‌. വലകള്‍ക്ക്‌ മുകളില്‍ ഹൗസ്‌ബോട്ട്‌ കയറി വലകള്‍ നശിക്കുന്നു. രാത്രിസമയമായതിനാല്‍ ഏത്‌ ഹൗസ്‌ ബോട്ടാണ്‌ വലകള്‍ നശിപ്പിച്ചതെന്നുപോലും അറിയാന്‍ കഴിയാതെ വലിയ നഷ്‌ടങ്ങളാണ്‌ മത്സ്യത്തൊഴിലാളികള്‍ക്ക്‌ സംഭവിക്കുന്നത്‌.
രാത്രിസമയങ്ങളില്‍ സര്‍വീസ്‌ നടത്തുന്ന ഹൗസ്‌ ബോട്ടുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും ഇല്ലാത്തപക്ഷം ബോട്ടുകള്‍ പിടിച്ചുകെട്ടിയിടുമെന്നും മത്സ്യത്തൊഴിലാളികള്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

Ads by Google
Advertisement
Monday 08 Jan 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW