Wednesday, January 10, 2018 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 01.06 AM

അഭിമാനപ്പൂത്തിരി കത്തി ചങ്ങനാശേരി നേടി

uploads/news/2017/12/172549/1.jpg

കടുത്തുരുത്തി: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ചങ്ങനാശേരിക്ക്‌ കിരീടം. വാശിയേറിയ പോരാട്ടത്തില്‍ കോട്ടയം ഈസ്‌റ്റിനെ പിന്‍തള്ളിയാണു ചങ്ങനാശേരി കിരീടം സ്വന്തമാക്കിയത്‌. നാലുനാള്‍ കടുത്തുരുത്തിയെ കലാത്തുരുത്താക്കിയ മേളയ്‌ക്കു ഉത്സവസമാനമായ അന്തരീക്ഷത്തില്‍ കൊടിയിറങ്ങി.
കലോത്സവത്തിലെ ശ്രദ്ധേയ മത്സര വിഭാഗമായിരുന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം പോരാട്ടത്തില്‍ ചങ്ങനാശേരി ഉപജില്ല കിരീടം സ്വന്തമാക്കി. 334 പോയിന്റ്‌ നേടിയാണു ചങ്ങനാശേരി ഒന്നാമതെത്തിയത്‌. 324 പോയിന്റ്‌ നേടി കോട്ടയം ഈസ്‌റ്റു രണ്ടാമതും 281 പോയിന്റു നേടി പാമ്പാടി മൂന്നാം സ്‌ഥാനവും സ്വന്തമാക്കി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോട്ടയം ഈസ്‌റ്റിനാണ്‌ ഒന്നാം സ്‌ഥാനം.
268 പോയിന്റ്‌ നേടിയാണു കോട്ടയം ഈസ്‌റ്റ്‌ ഒന്നാമതെത്തിയത്‌. 259 പോയിന്റ്‌ നേടി ഏറ്റുമാനൂര്‍ രണ്ടാം സ്‌ഥാനത്തും 252 പോയിന്റ്‌ നേടി കാഞ്ഞിരപ്പള്ളി മൂന്നാം സ്‌ഥാനത്തുമാണ്‌. യു.പി വിഭാഗത്തില്‍ 120 പോയിന്റ്‌ നേടി കാഞ്ഞിരപ്പള്ളി ഒന്നാം സ്‌ഥാനത്തും 116 പോയിന്റ്‌ നേടി കോട്ടയം ഈസ്‌റ്റ്‌ രണ്ടാമതും 115 പോയിന്റ്‌ നേടി കുറവിലങ്ങാട്‌ മൂന്നാം സ്‌ഥാനത്തുമെത്തി. അറബിയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 95 പോയിന്റ്‌ നേടി ഈരാറ്റുപേട്ട ഒന്നാമതും 38 പോയിന്റ്‌ നേടി വൈക്കം രണ്ടാമതുമെത്തി.
യു.പി വിഭാഗത്തില്‍ 65 പോയിന്റ്‌ നേടി ഈരാറ്റുപേട്ട ഒന്നാമതും 60 പോയിന്റ്‌ നേടി കാഞ്ഞിരപ്പള്ളി രണ്ടാമതും 50 പോയിന്റ്‌ നേടി വൈക്കം മൂന്നാമതുമെത്തി.
സംസ്‌കൃതോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 75 പോയിന്റുമായി കാഞ്ഞിരപ്പള്ളി ഒന്നാം സ്‌ഥാനത്തും 61 പോയിന്റുമായി ചങ്ങനാശ്ശേരി രണ്ടാം സ്‌ഥാനത്തും 60 പോയിന്റുമായി ഏറ്റുമാനൂര്‍ മൂന്നാം സ്‌ഥാനവും നേടി.യു.പി വിഭാഗത്തില്‍ 78 പോയിന്റു നേടി ഏറ്റുമാനൂര്‍ ഒന്നാമതും 69 പോയിന്റ്‌ നേടി കാഞ്ഞിരപ്പള്ളി രണ്ടാം സ്‌ഥാനത്തും 68 പോയിന്റ്‌ നേടി കുറവിലങ്ങാട്‌ മൂന്നാം സ്‌ഥാനവും നേടി. സ്‌കൂള്‍ തലത്തിലെ പോരാട്ടത്തല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 166 പോയിന്റുമായി എം.ജി.എം.എന്‍ എസ്‌ .എസ്‌ എച്ച്‌ .എസ്‌ ളാക്കാട്ടൂര്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി.
രണ്ടാം സഥാനത്തുള്ള വാഴപ്പള്ളി സെന്റ്‌: തെരേസാസ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 118 പോയിന്റു നേടി. 92 പോയിന്റാണു മൂന്നാം സ്‌ഥാനത്തുള്ള കാഞ്ഞിരപ്പള്ളി സെന്റ്‌ ഡോമിനിക്‌ എച്ച്‌ എസ്‌ എസിന്‌. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 83 പോയിന്റ്‌ നേടി പലാ സെന്റ്‌ സെന്റ്‌മേരീസും ജി.എച്ച.എസും, പാമ്പാടി ക്രോസ്‌ റോഡും പങ്കിട്ടു. 75 പോയിന്റ്‌ നേടി ഗിരിദീപം ബദനി എച്ച്‌ എസ്‌ വടവാതൂരും ഒന്നാം സ്‌ഥാനം പങ്കിട്ടു. 73 പോയിന്റ്‌ നേടി സെന്റ്‌ മേരീസ്‌ ഗേള്‍സ്‌ എച്ച്‌ എസ്‌ എസ്‌ പാലാ രണ്ടാം സ്‌ഥാനത്തും, 69 പോയിന്റുമായി സെന്റ്‌ തേരേസാസ്‌ ജി.എച്ച്‌ എസ്‌ നെടുംകുന്നം മൂന്നാം സ്‌ഥാനത്തുമെത്തി. യു.പി ജനറല്‍ വിഭാഗത്തില്‍ 44 പോയിന്റ്‌ നേടി ആനിക്കാട്‌ ഗവ: യു പി സ്‌കൂള്‍ ഒന്നാം സ്‌ഥാനത്തും 43 പോയിന്റു നേടി വെള്ളിയാപ്പിള്ളി സെന്റ്‌ ജോസഫ്‌ യു.പി സ്‌കൂളും, പാല സെന്‍ര്‌ മേരീസും പങ്കിട്ടു.
കലോത്സവം കൊടിയിറങ്ങി കടുത്തുരുത്തി: കടുത്തുരുത്തി വലിയപള്ളി പാരീഷ്‌ ഹാളില്‍ നടന്ന സമാപന സമ്മേളനം ജോയി എബ്രഹാം എം.പി. ഉദ്‌ഘാടനം ചെയ്‌തു.
മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ അധ്യക്ഷത വഹിച്ചു. റവ.ഡോ.മാത്യു മണക്കാട്‌ അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഖറിയാസ്‌ കുതിരവേലി, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അന്നമ്മ രാജു, മേരി സെബാസ്‌റ്റ്യന്‍, സെബാസ്‌റ്റ്യന്‍ കുളത്തുങ്കല്‍, ജിന്‍സി എലിസബത്ത്‌, മിനി ടി.കെ, ആര്‍ അശോകന്‍, സാബു മാത്യു, സിസ്‌റ്റര്‍ സോഫിയ, നാസര്‍ മുണ്ടക്കയം, സാബു ഐകസ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 08 Dec 2017 01.06 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW