Sunday, February 18, 2018 Last Updated 24 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 12.53 AM

കിരീടത്തിനായി മല്ലപ്പള്ളി

uploads/news/2017/12/172539/1.jpg

തിരുവല്ല: നാലു ദിവസമായി നടന്നുവന്ന റവന്യൂ ജില്ലാ കലോത്സവത്തിന്‌ ഇന്ന്‌ കൊടിയിറങ്ങാനിരിക്കെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കോന്നി ഉപജില്ല 239 പോയിന്റുമായി ഒന്നാം സ്‌ഥാനത്ത്‌. 230 പോയിന്റോടെ തിരുവല്ല രണ്ടാമതും 217 പോയിന്റോടെ മല്ലപ്പള്ളി രണ്ടാമതും നില്‍ക്കുന്നു. എച്ച്‌എസ്‌ വിഭാഗത്തില്‍ മല്ലപ്പള്ളിയാണ്‌ 206 പോയിന്റുമായി മുന്നില്‍ നില്‍ക്കുന്നു.
204 പോയിന്റോടെ കോന്നിയും 190 പോയിന്റോടെ തിരുവല്ല രണ്ടും മൂന്നും സ്‌ഥാനങ്ങളില്‍ നില്‍ക്കുന്നു.
യു.പി. വിഭാഗത്തില്‍ പത്തനംതിട്ട 120 പോയിന്റുമായി ഒന്നാം സ്‌ഥാനത്തും പന്തളവും കോന്നിയും 107 പോയിന്റുമായി രണ്ടാം സ്‌ഥാനത്തും അടൂര്‍ 106 പോയിന്റുമായി മൂന്നാമതും നില്‍ക്കുന്നു.
ആദ്യ മൂന്നു സ്‌ഥാനങ്ങളിലെത്തിയ സ്‌കൂളുകളുടെ പോയിന്റ്‌ നില:
എച്ച്‌.എസ്‌.എസ്‌ ജനറല്‍: കോന്നി ഗവ എച്ച്‌എസ്‌എസ്‌ 128. ചെങ്ങരൂര്‍ സെന്റ്‌ തേരേസാസ്‌ ബഥനി കോണ്‍വന്റ്‌ എച്ച്‌എസ്‌എസ്‌ 117. കിടങ്ങന്നൂര്‍ എസ്‌ വിജിവി എച്ച്‌എസ്‌എസ്‌ 117. അടൂര്‍ ഗവ ബോയ്‌സ്‌ എച്ച്‌എസ്‌എസ്‌ 96.
എച്ച്‌.എസ്‌ ജനറല്‍: കിടങ്ങന്നൂര്‍ എസ്‌ വിജിവി എച്ച്‌എസ്‌എസ്‌ 108. തിരുവല്ല എംജിഎം എച്ച്‌എസ്‌എസ്‌ 100. ചെങ്ങരൂര്‍ സെന്റ്‌ തേരേസാസ്‌ ബഥനി കോണ്‍വന്റ്‌ എച്ച്‌എസ്‌എസ്‌ 89.
യു.പി. ജനറല്‍: മാന്തുക ഗവ യുപിഎസ്‌ 33, പന്തളം എന്‍എസ്‌എസ്‌ ഇഎംയുപിഎസ്‌ 33, മലയാലപ്പുഴ എസ്‌എന്‍ഡിപി യുപിഎസ്‌ 31.

Ads by Google
Advertisement
Friday 08 Dec 2017 12.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW