Tuesday, October 16, 2018 Last Updated 34 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 12.48 AM

കുതിരാന്‍: ആദ്യ തുരങ്കം ഈ മാസം പൂര്‍ത്തിയാകും

uploads/news/2017/12/172524/1.jpg

തൃശൂര്‍: ഡിസംബര്‍ അവസാനത്തോടെ കുതിരാനിലെ ആദ്യ തുരങ്കം ഗതാഗതയോഗ്യമാകുമെന്ന പ്രതീക്ഷയില്‍ അധികൃതര്‍. കുതിരാന്‍ ആറുവരിപ്പാതയില്‍നിന്ന്‌ കുതിരാന്‍ തുരങ്കങ്ങളിലേക്ക്‌ പ്രവേശിക്കാനുള്ള റോഡുകളില്‍ ഒന്ന്‌ നിര്‍മാണം പൂര്‍ത്തിയായി. ഇരുമ്പുപാലത്തെ വില്ലന്‍വളവില്‍നിന്ന്‌ കുതിരാനിലെ തുരങ്കത്തിലേക്ക്‌ പ്രവേശിക്കുന്ന റോഡാണ്‌ പൂര്‍ത്തിയായത്‌. ഈ ഭാഗത്ത്‌ പീച്ചി റിസര്‍വോയറിന്റെ ഒരു ഭാഗം മണ്ണിട്ടു നികത്തിയാണ്‌ റോഡ്‌ നിര്‍മിച്ചത്‌. രണ്ടു തുരങ്കങ്ങള്‍ നിര്‍മിച്ചതില്‍ തെക്കുഭാഗത്തെ തുരങ്കം ആദ്യം തുറക്കാമെന്ന പ്രതീക്ഷയില്‍ ഈ തുരങ്കമുഖത്തേക്ക്‌ പ്രവേശിക്കുന്ന റോഡാണ്‌ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്‌. തുരങ്കത്തിന്റെ പടിഞ്ഞാറു ഭാഗത്തേക്ക്‌ പ്രവേശിക്കുന്നതിനായി നിലവിലുള്ള റോഡ്‌ എട്ടു മീറ്റര്‍ താഴ്‌ചയില്‍ പാറകള്‍ പൊട്ടിച്ചു നീക്കുന്ന ജോലികള്‍ ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ്‌ ശ്രമം. ആദ്യ തുരങ്കത്തിനുള്ളിലെ പ്രധാന റോഡിന്റെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്‌. തുരങ്കത്തിന്റെ കിഴക്കുഭാഗത്തെ മുഖത്തെ റോഡുമായി ബന്ധിപ്പിക്കുന്നതിനുള്ള പാലങ്ങളുടെ പണിപൂര്‍ത്തിയായി. പീച്ചി റിസര്‍വോയറിനു കുറുകെ നിര്‍മിക്കുന്ന പാലത്തില്‍ ആദ്യഘട്ട റിഗിങ്ങും കഴിഞ്ഞു. വൈദ്യുതീകരണ ജോലികള്‍ പൂര്‍ത്തിയാവുന്നതോടെ ആദ്യ തുരങ്കപാത സജ്‌ജമാകുമെന്നാണ്‌ പ്രതീക്ഷ. ഇടതുഭാഗത്തെ തുരങ്കത്തില്‍ ആരംഭിച്ച വൈദ്യുതീകരണ ജോലികള്‍ ഒരു മാസത്തിനകം പൂര്‍ത്തീകരിക്കാനാവും. നിലവില്‍ റോഡിന്റെ നിര്‍മാണം നടക്കുന്ന വലതുതുരങ്കത്തില്‍ അധികം വൈകാതെ വൈദ്യുതീകരണം ആരംഭിക്കും.

Ads by Google
Advertisement
Friday 08 Dec 2017 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW