Friday, December 14, 2018 Last Updated 31 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 12.38 AM

എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ ചമഞ്ഞ്‌ പിടിച്ചുപറി; പ്രതി അറസ്‌റ്റില്‍

uploads/news/2017/12/172505/1.jpg

ആനക്കര: എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ ചമഞ്ഞ്‌ പണവും മദ്യവും പിടിച്ചുപറിച്ച കേസിലെ പ്രതിയെ തൃത്താല പൊലീസ്‌ അറസ്‌റ്റുചെയ്‌തു.
മലപ്പുറം അരീക്കോട്‌ എടവള്ളപ്പാറ ചാലിയില്‍ മുഹമ്മത്‌ അനീസ്‌(40)നെയാണ്‌ അറസ്‌റ്റുചെയ്‌തത്‌.
സംപ്‌തംബര്‍ 30 ന്‌ വൈകീട്ട്‌ നാലരയോടെ ഞാങ്ങാട്ടിരി ബിവറേജ്‌ ശാലയില്‍വച്ച്‌ പിടിച്ചുപറിനടത്തിയത്‌. രണ്ടാംപ്രതി ഷാനവാസും ചേര്‍ന്ന്‌ ബൈക്കില്‍ മദ്യംവാങ്ങിപോകുന്നവരെ തടഞ്ഞുനിര്‍ത്തി എക്‌സൈസ്‌ ഉദ്യോഗസ്‌ഥരാണന്ന്‌ പറഞ്ഞ്‌ ഭീഷണിപ്പെടുത്തി ബൈക്കിന്റെ താക്കോലും കൈയിലുണ്ടായിരുന്ന നാലുകുപ്പി വിദേശമദ്യവും 5000 രൂപയും കവരുകയായിരുന്നു.
തുടര്‍ന്ന്‌ സംശയം തോന്നിയ നാട്ടുകാര്‍ ഇവരെ തടഞ്ഞതോടെ ഷാനവാസ്‌ കാറില്‍കയറി രക്ഷപ്പെട്ടു.
സംഭവത്തിനായി ഉപയോഗിച്ച കാറും ഊരിയെടുത്ത താക്കോലും മുഹമ്മത്‌ അനീസിന്റെ വീട്ടില്‍ നിന്നും പൊലീസ്‌ കണ്ടെടുത്തു. പട്ടാമ്പി സി.ഐക്ക്‌ ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന്‌ തൃത്താല എസ്‌.ഐ കെ.കൃഷ്‌ണനും സംഘവും കൂറ്റനാടുവച്ചാണ്‌ പ്രതിയെ കസ്‌റ്റഡിയിലെടുത്തത്‌.

Ads by Google
Advertisement
Friday 08 Dec 2017 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW