Tuesday, January 16, 2018 Last Updated 1 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 12.36 AM

അമരവിള ചെക്ക്‌ പോസ്‌റ്റില്‍ 11 കിലോ കഞ്ചാവുമായി യുവാവ്‌ പിടിയില്‍

uploads/news/2017/12/172489/1.jpg

പാറശാല: അമരവിള എക്‌സൈസ്‌ ചെക്ക്‌ പോസ്‌റ്റില്‍ ഇന്നലെ വാഹന പരി ശോധനയ്‌ക്കിടെ ബസില്‍ കടത്തിയ 11 കിലോ കഞ്ചാവുമായി യുവാവ്‌ പിടിയിലായി. കാട്ടാക്കട സ്വദേശി സന്തോഷാ(34)ണ്‌ പിടിയിലായത്‌. ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേയ്‌ക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ രണ്ട്‌ ബാഗുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്‌ കൊണ്ടുവന്നത്‌. ചെന്നൈയില്‍ താമസക്കാരനായ പ്രതി തിരുവനന്തപുരം ചെങ്കല്‍ചൂളയിലുളള ഇടനിലക്കാരന്‌ നല്‍കാന്‍ കൊണ്ട്‌ വന്നതാണെന്ന്‌ എക്‌സൈസ്‌ സംഘത്തോട്‌ പറഞ്ഞു.
അന്യസംസ്‌ഥാന തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ്‌ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ്‌ പ്രതിയെന്ന്‌ എക്‌സൈസ്‌ അധികൃതര്‍ പറഞ്ഞു. എക്‌സൈ്‌ ഇന്‍സ്‌പെക്‌ടര്‍ സിന്ധുകുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ്‌ കഞ്ചാവ്‌ പിടികൂടിയത്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Advertisement
Friday 08 Dec 2017 12.36 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW