Friday, December 08, 2017 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 12.35 AM

പൊന്നാനിയില്‍ നിന്നും മത്സ്യം പ്രതീക്ഷിച്ച്‌ ബോട്ടുകള്‍ കടലിലേക്ക്‌ പോയി

uploads/news/2017/12/172482/1.jpg

പൊന്നാനി: ഒരാഴ്‌ച നീണ്ടുനിന്ന ചുഴലിക്കാറ്റിനും പ്രക്ഷുബ്‌ദമായ കടലിലെ സാഹചര്യങ്ങള്‍ക്കും ശേഷം പൊന്നാനി തുറമുഖത്തു നിന്നും ബോട്ടുകള്‍ മത്സ്യം പ്രതീക്ഷിച്ച്‌ കടലിലേക്ക്‌ പോയി. ബുധനാഴ്‌ച വൈകിട്ടും വ്യാഴാഴ്‌ച പുലര്‍ച്ചയുമായി മുപ്പതിലധികം ബോട്ടുകളാണ്‌ കടലില്‍ പോയത്‌. ബോട്ടുകള്‍ക്കു പുറമെ എന്‍ജിന്‍ ഘടിപ്പിച്ച വള്ളങ്ങളും കടലില്‍ പോയി. ബോട്ടുകള്‍ക്ക്‌ മാന്തള്‍ അടക്കമുള്ള മത്സ്യം യഥേഷ്‌ടം ലഭിച്ചപ്പോള്‍ വള്ളങ്ങള്‍ക്ക്‌ വല നിറയെ മത്തിയും ലഭിച്ചു. കഴിഞ്ഞ ഒരാഴ്‌ചയായി കടലില്‍ പോകാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക്‌ കഴിഞ്ഞിരുന്നില്ല. ഇതിനിടയില്‍ വീണ്ടും കാറ്റ്‌ വീശുമെന്ന്‌ അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. അധികൃതരുടെ മുന്നറിയിപ്പിനേക്കാളും തങ്ങളുടെ കലടറിവുകള്‍ നല്‍കിയ അനുഭവപാഠങ്ങളാണ്‌ വീണ്ടും ഇവരെ കടലിലേക്ക്‌ എത്തിച്ചത്‌. പട്ടിണിക്ക്‌ മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ തൊഴിലാളികള്‍ രണ്ടും കല്‍പ്പിച്ചിറങ്ങുകയായിരുന്നു.

Ads by Google
Advertisement
Friday 08 Dec 2017 12.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW