Friday, December 08, 2017 Last Updated 26 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 12.35 AM

എഞ്ചിനീയറിങ്‌ കോളജില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നു

uploads/news/2017/12/172475/1.jpg

കൊല്ലം: കുരിയോട്ടുമല സഹകരണ എഞ്ചിനീയറിങ്‌ കോളജിലെ ചോദ്യപേപ്പര്‍ ചോര്‍ന്നു. എന്‍ഞ്ചിനിയറിങ്‌ രണ്ടാം വര്‍ഷ അപ്ലൈയിഡ്‌ ഇലക്രേ്‌ടാ മജസ്‌റ്റിക്‌ തിയറിയുടെ ചോദ്യ പേപ്പറാണ്‌ ചോര്‍ന്നത്‌. കഴിഞ്ഞദിവസം നടക്കാനിരുന്ന പരീക്ഷയുടെ പേപ്പര്‍ രണ്ടു ദിവസം മുമ്പേ വാട്‌സാപ്പ്‌ വഴി പ്രചരിക്കുകയായിരുന്നു. ലാപ്‌ടോപ്പില്‍ നിന്നുള്ള ചിത്രമാണ്‌ വാട്‌സാപ്‌ വഴി പ്രചരിച്ചത്‌. യൂണിവേഴ്‌സിറ്റി തയാറാക്കുന്ന ചോദ്യപേപ്പര്‍ സ്വകാര്യ ഏജന്‍സികളെയാണ്‌ വിതരണത്തിന്‌ ഏല്‍പ്പിക്കുന്നത്‌. അവരില്‍ നിന്നാണു ചോര്‍ന്നതെന്നു സംശയിക്കുന്നു. തിങ്കളാഴ്‌ചയാണ്‌ പരീക്ഷ ആരംഭിച്ചത്‌ രണ്ടാം ദിവസത്തെ പേപ്പറാണ്‌ ചോര്‍ന്നത്‌. ഇത്‌ ചില കോളജുകളെ സഹായിക്കാനാണെന്ന്‌ ആക്ഷേപമുണ്ട്‌. കഴിഞ്ഞവര്‍ഷം ഒന്നാം വര്‍ഷത്തെ ബേസിക്‌ ഇലക്‌ടിക്കലിന്റെ ചോദ്യ പേപ്പറും ചോര്‍ന്നിരുന്നു. കുട്ടികള്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലന്ന്‌ ആക്ഷേപമുണ്ട്‌. അധികൃതര്‍ ഇതിനെക്കുറിച്ചു പ്രതികരിച്ചിട്ടില്ല. ഇപ്പോള്‍ ചോര്‍ന്ന സംഭവത്തിലും കുട്ടികളും രക്ഷിതാക്കളും പരാതി കൊടുക്കാനൊരുങ്ങുകയാണ്‌. സംഭവത്തില്‍ വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്‌.

Ads by Google
Advertisement
Friday 08 Dec 2017 12.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW