Wednesday, January 10, 2018 Last Updated 16 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 12.34 AM

റെയില്‍വേ സ്‌റ്റേഷനുകളിലെ ഹോട്ടലുകളില്‍ ജി.എസ്‌.ടി കൊള്ള

uploads/news/2017/12/172469/1.jpg

കാസര്‍ഗോഡ്‌: റെയില്‍വേ സ്‌റ്റേഷനുകളിലെ ഹോട്ടലുകളില്‍ ജി.എസ്‌.ടി കൊള്ള. ഭക്ഷണത്തിന്റെ നികുതി 12 ശതമാനത്തില്‍ നിന്നും 5 ശതമാനമായി കുറച്ചു മൂന്നാഴ്‌ച പിന്നിട്ടുവെങ്കിലും ഐ.ആര്‍.സി.ടി.സി യുടെ ഭക്ഷണശാലകളില്‍ ജി .എസ്‌.ടി ഇപ്പോഴും 12 ശതമാനം ഡിവിഷനല്‍ ഓഫീസില്‍ നിന്നും നികുതി കുറച്ച്‌ ഉത്തരവും പുതിയ വിലയും ലഭിച്ചിട്ടില്ലെന്ന്‌ പേരിലാണ്‌ ഇപ്പോഴും പഴയ നികുതിയില്‍ തന്നെ വില്‍പ്പന നടക്കുന്നത്‌.ചോദ്യം ചെയ്ുയന്നവര്‍ക്ക്‌ കുറച്ചു നല്‍കുകയും ചെയ്യുന്നു .
ദക്ഷിണ റെയില്‍വേയില്‍ എവിടെയും പുതിയ നികുതി നടപ്പിലാക്കിയിട്ടില്ല എന്നാണ്‌ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്‌ഥര്‍ പറയുന്നത്‌. 5ശതമാനം കുറച്ചാലും ഉത്തരവായി വന്നാല്‍ മാത്രമേ കുറഞ്ഞ നികുതി ഇടാക്കാന്‍ കഴിയുകയുള്ളൂ എന്നാണ്‌ ഭക്ഷണശാല ഉടമകള്‍ പറയുന്നത്‌ .കേന്ദ്രസര്‍ക്കാര്‍ സാധാരണ ജനങ്ങളുടെ നികുതി ഭാരം കുറയ്‌ക്കാന്‍ ആയിട്ടാണ്‌ 12 ശതമാനം നികുതി അഞ്ച്‌ ശതമാനമായി കുറച്ചത്‌.
എന്നാല്‍ ആ ഉത്തരവ്‌ ആദ്യ നടപ്പിലാക്കേണ്ട കേന്ദ്ര സര്‍ക്കാര്‍ സ്‌ഥാപനം തന്നെ ദിവസങ്ങള്‍ പിന്നിട്ടിട്ടും ചെയ്‌തിട്ടില്ലെന്ന്‌ റെയില്‍വേയുടെ അനാസ്‌ഥയാണ്‌ സൂചിപ്പിക്കുന്നത്‌. ഒപ്പംതന്നെ തീവെട്ടിക്കൊള്ള നടത്താന്‍ കച്ചവടക്കാര്‍ക്ക്‌ നല്‍കുന്ന അവസരവുമാണ്‌.
റെയില്‍വേ സ്‌റ്റേഷന്റെ കാറ്റഗറി അനുസരിച്ച്‌ 10,000 രൂപ മുതല്‍ രണ്ട്‌ ലക്ഷം രൂപവരെ വില്‍പ്പന നടക്കുന്ന ഭക്ഷണ ശാലകള്‍ നൂറുകണക്കിനുണ്ട്‌. ഇവയെല്ലാം നികുതി ഇനത്തില്‍ നല്ലൊരു തുക ദിവസവും വെട്ടിക്കുകയാണ്‌.ഇതിനെതിരെ ജനപ്രതിനിധികള്‍ പോലും പ്രതികരിക്കുന്നില്ലെന്നതാണ്‌ ശ്രദ്ധേയം.

Ads by Google
Advertisement
Friday 08 Dec 2017 12.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW