Monday, July 23, 2018 Last Updated 24 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 12.33 AM

ഓഖി ചുഴലിക്കാറ്റ്‌ : പ്രധാനമന്ത്രിക്ക്‌ ഫോണില്‍ വിളിക്കാന്‍ തോന്നിയില്ല: പിണറായി വിജയന്‍

uploads/news/2017/12/172467/1.jpg

കൂത്തുപറമ്പ്‌ (കണ്ണൂര്‍) : ഓഖി ചുഴലിക്കാറ്റ്‌ നാശം വിതച്ചപ്പോള്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രിയെ ഫോണില്‍ വിളിക്കാന്‍ പ്രധാനമന്ത്രി തയ്ായറായെങ്കിലും കേരള മുഖ്യമന്ത്രിയെ വിളിക്കണമെന്ന്‌ അദ്ദേഹത്തിന്‌ തോന്നിയില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്ത സന്ദര്‍ഭങ്ങളില്‍ പോലും ഇത്തരം സമീപനമാണ്‌ കേന്ദ്രം സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സി.പി.എം പിണറായി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി കിണവക്കലില്‍ നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.ഇടതുപക്ഷ മുന്നണി ഭരിക്കുന്ന കേരളത്തോടും ത്രിപുരയോടും ഫെഡറല്‍ തത്വത്തിന്‌ വിരുദ്ധമായ പ്രത്യേക നിലപാടാണ്‌ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്‌.
ഓഖി ചുഴലിക്കാറ്റിന്‌ ശേഷം സംസ്‌ഥാന സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ ഇകഴ്‌ത്തി കാട്ടാന്‍ ചില മാധ്യമങ്ങള്‍ ബോധപൂര്‍വമായ ശ്രമം നടത്തി. ചില മാധ്യമങ്ങള്‍ ഇതിനായി വാര്‍ത്തകര്‍ സൃഷ്‌ടിച്ച്‌ നല്‍കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സംസ്‌ഥാന സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമം നടക്കുകയാണ്‌. വി.വി.ഐ.പി സുരക്ഷ മുന്‍നിര്‍ത്തി അത്യന്താധുനീക സുരക്ഷാ സംവിധാനങ്ങളുള്ള രണ്ട്‌ കാറുകള്‍ സര്‍ക്കാര്‍ വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ സുരക്ഷയെ കരുതിയാണ്‌ കാറ്‌ വാങ്ങുന്നതെന്ന്‌ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇതിനേക്കാള്‍ സുരക്ഷാ ഭീഷണി മുമ്പ്‌ നേരിട്ടവനാണ്‌ താനെന്ന്‌ അത്തരക്കാര്‍ മനസിലാക്കുന്നത്‌ നന്നായിരിക്കും.പോരായ്‌മ ചൂണ്ടികാണിച്ചാല്‍ തിരുത്തി മുന്നോട്ട്‌ പോകാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സഹദേവന്‍, കെ.കെ.നാരായണന്‍, പനോളി വത്സന്‍, എന്‍.ചന്ദ്രന്‍ , എം.സുരേന്ദ്രന്‍, കെ. മനോഹരന്‍, കെ.ശശീധരന്‍, എം.ദാസന്‍ തുടങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 08 Dec 2017 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW