Friday, December 08, 2017 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 12.31 AM

കീരിടമണിഞ്ഞ്‌ തൊടുപുഴ

uploads/news/2017/12/172457/1.jpg

മുണ്ടിയെരുമ: കല്ലാറിനു കണ്ണെഴുതി നാലുനാള്‍ നീണ്ടുനിന്ന റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ തൊടുപുഴ ഉപജില്ലാ ഓവറോള്‍ ചാമ്പ്യന്‍മാരായി. യു.പി. വിഭാഗത്തില്‍ തൊടുപുഴയെ അട്ടിമറിച്ചു കട്ടപ്പന ജേതാക്കളായി. സ്‌കൂളുകളില്‍ കുമാരമംഗലം സ്‌കൂളിന്റെ തേരോട്ടത്തിനും കലോത്സവം സാക്ഷ്യം വഹിച്ചു.
ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലാണു തൊടുപുഴ ഉപജില്ലയ്‌ക്കു കിരീടം. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 375 പോയിന്റുകളോടെ തൊടുപുഴ ഓവറോള്‍ നേടിയപ്പോള്‍ 339 പോയിന്റോടെ അടിമാലി രണ്ടാമതും 331 പോയിന്റോടെ കട്ടപ്പന മൂന്നാമതും എത്തി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 352 പോയിന്റ്‌ നേടി തൊടുപുഴ ഉപജില്ലാ ഒന്നാമതെത്തിയപ്പോള്‍ 321 പോയിന്റുമായി നെടുങ്കണ്ടം റണ്ണേഴ്‌സ്‌ അപ്പായി. 311 പോയിന്റുള്ള കട്ടപ്പനയാണു മൂന്നാമത്‌.
സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ കുമാരമംഗലം എംകെ.എന്‍.എം.എച്ച്‌.എസ്‌.എസിനാണു ചാമ്പ്യന്‍ഷിപ്പ്‌. ഹയര്‍ സെക്കന്‍ഡറിയില്‍ 194 പോയിന്റും ഹൈസ്‌കൂളില്‍ 120 പോയിന്റും ലഭിച്ചു. ഇരുവിഭാഗങ്ങളിലും കൂമ്പന്‍പാറ ഫാത്തിമമാതാ ഗേള്‍സ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റണ്ണര്‍അപ്പായി.
ഹയര്‍ സെക്കന്‍ഡറിയില്‍ 123, ഹൈസ്‌കൂളില്‍ 102 പോയിന്റുകള്‍ ലഭിച്ചു. യു.പിയില്‍ കൂമ്പന്‍പാറ ഫാത്തിമമാതാ സ്‌കൂള്‍ 47 പോയിന്റുമായി ജേതാക്കളായി. 43 പോയിന്റുള്ള നെടുങ്കണ്ടം സെന്റ്‌ സെബാസ്‌റ്റ്യന്‍സാണു രണ്ടാമത്‌.
സംസ്‌കൃതോത്സവത്തില്‍ ഹൈസ്‌കൂള്‍, യു.പി. വിഭാഗങ്ങളില്‍ കട്ടപ്പന ഉപജില്ല ചാമ്പ്യന്‍മാരായി. എച്ച്‌.എസ്‌. വിഭാഗത്തില്‍ 82 പോയിന്റും യു.പി. വിഭാഗത്തില്‍ 75 പോയിന്റും ലഭിച്ചു.
ഇരുവിഭാഗങ്ങളിലും അടിമാലിയാണു രണ്ടാമത്‌. എച്ച്‌.എസ്‌ വിഭാഗത്തില്‍ 75 ഉം യു.പി. വിഭാഗത്തില്‍ 71 ഉം പോയിന്റും നേടി. സ്‌കൂള്‍ വിഭാഗത്തില്‍ നരിയംപാറ എം.എം എച്ച്‌.എസ്‌ 82 പോയിന്റോടെ എച്ച്‌.എസ്‌. വിഭാഗത്തിലും നെടുങ്കുന്നം എസ്‌.എസ്‌. യു.പി. സ്‌കൂള്‍ 30 പോയിന്റോടെ യു.പി. വിഭാഗത്തിലും ജേതാക്കളായി.
അറബി കലോത്സവത്തില്‍ നെടുങ്കണ്ടം ഉപജില്ലയാണ്‌ എച്ച്‌.എസ്‌, യു.പി. വിഭാഗങ്ങളില്‍ ഒന്നാമത്‌. സ്‌കൂളുകളില്‍ എച്ച്‌.എസ്‌ വിഭാഗത്തില്‍ 91 പോയിന്റും യു.പി വിഭാഗത്തില്‍ 61 പോയിന്റും നേടി. എച്ച്‌.എസ്‌. വിഭാഗത്തില്‍ കല്ലാര്‍ ഗവ. എച്ച്‌.എസ്‌.എസ്‌ 91 പോയിന്റോടെയും യു.പി വിഭാഗത്തില്‍ മുരിക്കാശേരി എസ്‌.എം. എച്ച്‌.എസ്‌.എസ്‌. 59 പോയിന്റോടെയും ഒന്നാമതെത്തി.
തമിഴ്‌ കലോത്സവത്തില്‍ എച്ച്‌.എസ്‌.എസ്‌. വിഭാഗത്തില്‍ പീരുമേട്‌ ഉപജില്ല 60 പോയിന്റുമായി ഒന്നാമതും കട്ടപ്പന ഉപജില്ലാ 22 പോയിന്റുമായി രണ്ടാമതുമാണ്‌. എച്ച്‌.എസ്‌. വിഭാഗത്തില്‍ 50 പോയിന്റ്‌ നേടി നെടുങ്കണ്ടം ഒന്നാമതും 38 പോയിന്റുള്ള പീരുമേട്‌ രണ്ടാം സ്‌ഥാനത്തുമാണ്‌. യു.പി വിഭാഗത്തില്‍ ഒന്നാം സ്‌ഥാനത്തുള്ള നെടുങ്കണ്ടത്തിനു 58 പോയിന്റും രണ്ടാമതുള്ള പീരുമേടിനു 50 പോയിന്റും ലഭിച്ചു.
സ്‌കൂളുകളില്‍ എച്ച്‌.എസ്‌.എസ്‌. വിഭാഗത്തില്‍ കുമളി ജി.വി.എച്ച്‌.എസ്‌.എസ്‌ 54 പോയിന്റ്‌ നേടി ജേതാക്കളായി. രണ്ടാം സ്‌ഥാനത്തുള്ള അണക്കര ജി.എച്ച്‌.എസ്‌.എസിനു 22 പോയിന്റും മൂന്നാം സ്‌ഥാനക്കാരായ പാറത്തോട്‌ ജി.എച്ച്‌.എസ്‌.എസിനു ആറുപോയിന്റും ലഭിച്ചു. എച്ച്‌.എസ്‌ വിഭാഗത്തില്‍ ഉടുമ്പന്‍ചോല ജി.എച്ച്‌.എസ്‌ 32 പോയിന്റ്‌ നേടി ഒന്നാമതും ജി.എച്ച്‌്.എസ്‌.എസ്‌. പാറത്തോട്‌ 24 പോയിന്റുമായി രണ്ടാമതും അണക്കര ജി.എച്ച്‌.എസ്‌.എസ്‌ 20 പോയിന്റ്‌ നേടി മൂന്നാമതുമാണ്‌. യു.പി. വിഭാഗത്തില്‍ പൂപ്പാറ എം.ജി.യു.പി.എസ്‌ 32 പോയിന്റ്‌ നേടി ഒന്നാമതെത്തി. വണ്ടിപ്പെരിയാര്‍ ജി.യു.പി.എസ്‌ 30 പോയിന്റുമായി രണ്ടാമതാണ്‌.
ഏറ്റവുമധികം പോയിന്റുനേടിയ സര്‍ക്കാര്‍ സ്‌കൂളായി ആതിഥേയരായ കല്ലാര്‍ ജി.എച്ച്‌.എസ്‌.എസ്‌. തെരഞ്ഞെടുക്കപ്പെട്ടു.വൈകിട്ട്‌ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൊച്ചുത്രേസ്യ പൗലോസ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്തംഗം നിര്‍മല നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്‌ടര്‍ എ. അബൂബക്കര്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ജി. ഗോപകൃഷ്‌ണന്‍, വനം വകുപ്പ്‌ ബോര്‍ഡ്‌ അംഗം പി.എന്‍. വിജയന്‍, പി.ടി.എ. പ്രസിഡന്റ്‌ കെ.എം. ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 08 Dec 2017 12.31 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW