Friday, December 08, 2017 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 12.30 AM

കീരിടത്തിനായി തുറവൂരും ചേര്‍ത്തലയും

uploads/news/2017/12/172446/1.jpg

കണിച്ചുകുളങ്ങര: ആലപ്പുഴ റവന്യു ജില്ലാ കലോത്സവം ഇന്നു കൊടിയിറങ്ങാനിരിക്കെ എച്ച്‌.എസ്‌.എസ്‌. വിഭാഗത്തില്‍ തുറവൂരും എച്ച്‌.എസ്‌, യു.പി. വിഭാഗങ്ങളില്‍ ചേര്‍ത്തലയും തുറവൂരും മുന്നില്‍. എച്ച്‌.എസ്‌.എസ്‌. വിഭാഗത്തില്‍ 77 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തുറവൂര്‍ 206 പോയിന്റുകള്‍ നേടി. 198 പോയിന്റോടെ കായംകുളവും 194 പോയിന്റുമായി ആലപ്പുഴയുമാണു തൊട്ടുപിന്നില്‍. എച്ച്‌.എസ്‌. വിഭാഗത്തില്‍ 76 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 233 പോയിന്റുകളുമായി ചേര്‍ത്തല മുന്നിട്ടുനില്‍ക്കുകയാണ്‌. കായംകുളം 217, ആലപ്പുഴ 203 എന്നിങ്ങനെയാണു മറ്റ്‌ ഉപജില്ലകളുടെ പോയിന്റ്‌ നില. യു.പി. വിഭാഗത്തില്‍ 32 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ചേര്‍ത്തല 115 പോയിന്റുമായി മുന്നിലാണ്‌. ആലപ്പുഴ 111 ഉം കായംകുളം 110 ഉം പോയിന്റുകള്‍ നേടി. സംസ്‌കൃതം എച്ച്‌.എസ്‌. വിഭാഗത്തില്‍ 13 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തുറവൂര്‍ 58, ചേര്‍ത്തല 52, ചെങ്ങന്നൂര്‍ 51 എന്നിങ്ങനെയാണ്‌ പോയിന്റ്‌ നില.
യു.പി വിഭാഗത്തില്‍ 16 ഇനങ്ങള്‍ പൂര്‍ത്തിയായി. തുറവൂര്‍ 76, ഹരിപ്പാട്‌ 75, ആലപ്പുഴ 69 പോയിന്റും നേടി. അറബി എച്ച്‌.എസ്‌ വിഭാഗത്തില്‍ ആകെയുള്ള 19 ഇനങ്ങളും പൂര്‍ത്തിയായി.
അമ്പലപ്പുഴ 93, തുറവൂര്‍ 87, ആലപ്പുഴ 86 എന്നിങ്ങനെയാണ്‌ പോയിന്റ്‌ നില. യു.പി. വിഭാഗത്തില്‍ 13 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആലപ്പുഴ 65 പോയിന്റ്‌ നേടി. തുറവൂരിന്‌ 61, ചേര്‍ത്തലയ്‌ക്ക്‌ 60 പോയിന്റുകളും ലഭിച്ചു.

Ads by Google
Advertisement
Friday 08 Dec 2017 12.30 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW