Wednesday, July 18, 2018 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 12.38 AM

മല്ലപ്പള്ളിയെ പിന്നിലാക്കി കോന്നിയുടെ മുന്നേറ്റം

uploads/news/2017/12/172197/1.jpg

തിരുവല്ല: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം മൂന്നു ദിനം പിന്നിടുമ്പോള്‍ യു.പി. വിഭാഗത്തിലും ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലും, ഹൈസ്‌കൂള്‍വിഭാഗത്തിലും കോന്നിയുടെ ആധിപത്യം.
യു.പി. വിഭാഗത്തില്‍ 68 പോയിന്റോടെ കോന്നി മുന്നിലെത്തി. 66 പോയിന്റോടെ പന്തളം രണ്ടാമതും 65 പോയിന്റോടെ പത്തനംതിട്ട മൂന്നാംസ്‌ഥാനത്തും തുടരുന്നു.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോന്നി 138 പോയിന്റോടെ ഒന്നാമതും മല്ലപ്പള്ളി 136 പോയിന്റോടെ രണ്ടാമതും 133 പോയിന്റോടെ തിരുവല്ലാ മൂന്നാമതും നില്‍ക്കുന്നു. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ കോന്നി 191 പോയിന്റോടെ ഒന്നാമതും മല്ലപ്പള്ളി 262 പോയിന്റോടെ 159 പോയിന്റോടെ തിരുവല്ലാ മുന്നാമതും എത്തി.
യു.പി. സംസ്‌കൃതവിഭാഗത്തില്‍ തിരുവല്ലയും പുല്ലാടും 55 പോയിന്റോടെ ഒന്നാമതും എച്ച്‌.എസ്‌. സംസ്‌കൃത വിഭാഗത്തില്‍ കോന്നി 55 പോയിന്റോടെ ഒന്നാമതും നില്‍ക്കുന്നു.
യു.പി. അറബിക്‌ വിഭാഗത്തില്‍ പന്തളം ഒന്നാമതെത്തി. അടൂരും മല്ലപ്പള്ളിയിലും തൊട്ടുപിന്നിലെത്തി. എച്ച്‌.എസ്‌. അറബിക്കില്‍ 63 പോയിന്റോടെ കോന്നി ഒന്നാമതെത്തി.

Ads by Google
Advertisement
Thursday 07 Dec 2017 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW