Tuesday, October 16, 2018 Last Updated 33 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 12.37 AM

കടല്‍ ദുരന്തം: മത്സ്യ സമ്പത്ത്‌ നിലച്ചു, കോഴി ഇറച്ചിക്ക്‌ തീവില

uploads/news/2017/12/172189/1.jpg

കാട്ടാക്കട: കടല്‍ ദുരന്തത്തെ തുടര്‍ന്നു മത്സ്യതൊഴിലാളികള്‍ കടലില്‍ പോകാതായതോടെ മലയോര മേഖലയിലെ ചന്തകളില്‍ മത്സ്യ കച്ചവടം നിലച്ചു. കോഴിയിറച്ചിക്ക്‌ മറ്റും തോന്നും പടി വിലയായി. നഗരത്തില്‍ നിന്നും മത്സ്യസമ്പത്ത്‌ ഇവിടെ എത്തുന്നത്‌ നിലച്ചതോടെയാണ്‌ ഇറച്ചി കടകളില്‍ കോഴി ഇറച്ചിക്ക്‌ വില കയറിയത്‌. ഒരു കിലോ അതിനു മുകളിലുള്ള തുക്കത്തിന്‌ കാട്ടാക്കട മാര്‍ക്കറ്റിലും മലയോര മേഖലകളിലെ ചന്തകളിലും തോന്നിയ വില ഈടാക്കിയാണ്‌ കച്ചവടക്കാര്‍ ഇറച്ചികച്ചവടം നടത്തുന്നത്‌ പരാതികള്‍ ഉള്ളത്‌. ഒരാഴ്‌ചയായി മത്സ്യങ്ങളുടെ വരവ്‌ നിലച്ചതോടെ മത്സ്യങ്ങള്‍ ഉപയോഗിക്കുന്ന ആള്‍ക്കാര്‍ ഇറച്ചികടകളിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്‌. കാട്ടാക്കട താലൂക്ക്‌ ഉള്‍പ്പെടുന്ന വളരെ വിശ്രിതമായ ഏര്യയില്‍ നിരവധി കോഴി ഇറച്ചിക്കടകളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഈ കടകളിലെല്ലാം തോന്നും പടിയാണ്‌ കച്ചവടം എന്നാണ്‌ ഇറച്ചി വാങ്ങാനെത്തുന്നവര്‍ പറയുന്നത്‌. പ്രദേശത്തെ പല ഹോട്ടലുകളിലും ഊണിനൊപ്പമുള്ള മീന്‍ കറി നിലച്ചതോടെ ഇറച്ചി വിഭവങ്ങള്‍ക്ക്‌ ഇരട്ടി വിലയായി. ഹോട്ടലുകളിലും കോഴിക്കടകളിലും മൊത്തമായി കച്ചവടം ചെയുന്ന തമിഴ്‌ നാട്ടില്‍ നിന്നും കോഴികളെ എത്തിക്കുന്ന കച്ചവടക്കാരുടെ എണ്ണവും പെരുകിയിട്ടുണ്ട്‌. മത്സ്യ വിഭവം നിലച്ചതോടെ രാത്രികാലങ്ങളില്‍ കോഴിക്കടത്ത്‌ വ്യാപകമായി തമിഴ്‌ നാട്ടിലെ കളിയിക്കാവിള ഉള്‍പ്പെടെ നിരവധി സ്‌ഥലങ്ങളില്‍ നിന്നുമാണ്‌ അധികൃതരുടെ കണ്ണ്‌ വെട്ടിച്ച്‌ രാത്രി കാലങ്ങളില്‍ കോഴിക്കടത്ത്‌ സജീവമാകുന്നത്‌. ജീവനുകള്‍ ഉള്ള കോഴികളുടെ കൂടെ ചത്ത കോഴികളെയും കടത്തുന്നത്തിനെതിരെ വ്യാപക പരാതികള്‍ ഉണ്ട്‌. തിരുവനന്തപുരത്തിന്‌ പുറമേയുള്ള സ്‌ഥലങ്ങളിലെ തീരത്ത്‌ പ്രവര്‍ത്തിക്കുന്ന ചെറുകിട മത്സ്യ സംസ്‌കരണ കമ്പനികളില്‍ നിന്നും പുറം തള്ളുന്ന ചെറിയ മീന്‍ ഉള്‍പ്പടെയുള്ള ചെറു മത്സ്യങ്ങളെ പ്രധാന വ്യാപാരികള്‍ മൊത്ത കച്ചവടത്തിനായി വാങ്ങി കാട്ടാക്കടയുള്‍പ്പടെയുള്ള മലയോര മേഖലയിലെ ചന്തകളില്‍ ഇരട്ടിവിലക്ക്‌ മറിച്ചു വില്‍ക്കുന്നതായി ചില മത്സ്യ വ്യാപാരികള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്‌. ഇത്‌ ഭക്ഷിക്കുന്നത്‌ കൊണ്ട്‌ മനുഷ്യന്‌ യാതൊരു ഗുണവുമില്ലാത്ത അവസ്‌ഥയിലാണെന്നാണ്‌ പൊതുവിലെ അഭിപ്രായം. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന്‌ നഗരത്തിന്‌ സമീപത്തെ തീരദേശ മേഖലയിലുണ്ടായ കടല്‍ പ്രക്ഷോഭത്തിലാണ്‌ മലയോര മേഖലയില്‍ മത്സ്യ സമ്പത്തിന്റെ വരവ്‌ നിലച്ചത്‌. ശീതീകരണ സംവിധാനത്തില്‍ ആഴ്‌ച്ചകളോളം സൂക്ഷിച്ചിട്ടുള്ള ചെറു മീനുകളില്‍ രാസവസ്‌തുക്കള്‍ ചേര്‍ത്തു മലയോര മേഖലയിലെ ചന്തയില്‍ എത്തിക്കുന്നത്‌. എന്നാല്‍ ഇത്‌ മനുഷ്യ ശരീരത്തിന്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മത്സ്യങ്ങളെ കേടു കൂടാതെ ശീതികരണ സംവിധനത്തില്‍ സൂക്ഷിക്കുന്നതിന്‌ ശീതികരണ പ്രക്രിയയോടെപ്പം നിരോധിക്കപ്പെട്ട കീടനാശിനി ചേര്‍ത്ത ലായനി രൂപത്തിലാക്കിയ മരുന്നുകളും ഈ മല്‌സ്യത്തോടെപ്പം ചേര്‍ക്കുന്നു. ഇത്‌ മൂലം ദീര്‍ഘ നളോളം മത്സ്യത്തെ കേടു കൂടാതെ സൂക്ഷിക്കാന്‍ സാധിക്കും. ഇത്തരത്തിലുള്ള മത്സ്യങ്ങളാണ്‌ മലയോര മേഖലയില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നത്‌.

Ads by Google
Advertisement
Thursday 07 Dec 2017 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW