Tuesday, January 16, 2018 Last Updated 6 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 12.13 AM

അനധികൃത തട്ടുകട നഗരസഭ അധികൃതര്‍ പൊളിച്ചുനീക്കി

uploads/news/2017/12/172171/1.jpg

കുന്നംകുളം: നഗരസഭയില്‍ ലൈസന്‍സ്‌ ഫീസും നികുതിയും നല്‍കി നിയമാനുസരണം കച്ചവടം ചെയ്യുന്നവരെ നോക്കുകുത്തികളാക്കി ഹോട്ടലിനേക്കാള്‍ വലിയ തട്ടുകട നിര്‍മിച്ച്‌ അനധികൃത കച്ചവടം ചെയ്യുന്നവര്‍ക്കെതിരേ നഗരസഭ ആരോഗ്യവിഭാഗം കര്‍ശന നടപടികള്‍ ആരംഭിച്ചു.
തൃശൂര്‍ റോഡില്‍ നഗരസഭ വക സ്‌ഥലം കൈയേറി ഒരേസമയം 40 പേര്‍ക്ക്‌ ഇരുന്ന്‌ ഭക്ഷണം കഴിക്കാന്‍ കഴിയുന്ന കാണിപ്പയ്യൂരിലെ അനധികൃത തട്ടുകട പൊളിച്ചുനീക്കിയാണ്‌ ആരോഗ്യവിഭാഗം നടപടികള്‍ ആരംഭിച്ചത്‌. ഇരുമ്പുതൂണുകള്‍ സ്‌ഥാപിച്ച്‌ കെട്ടിപൊക്കിയാണ്‌ ഈ അനധികൃത തട്ടുകട പ്രവര്‍ത്തിച്ചിരുന്നത്‌. രാത്രിയായാല്‍ കൂലിക്ക്‌ തൊഴിലാളികളെ വച്ചാണ്‌ ഈ തട്ടുകട പ്രവര്‍ത്തിച്ചിരുന്നത്‌. രാത്രിയില്‍ ബാറ്ററി ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ലൈറ്റ്‌ സംവിധാനവും ഈ തട്ടുകടയില്‍ ഒരുക്കിയിരുന്നു.
ഇതിനു മുമ്പ്‌ ഈ അനധികൃത തട്ടുകട നഗരസഭ ആരോഗ്യ വിഭാഗം പൊളിച്ചുനീക്കിയിരുന്നെങ്കിലും പിന്നീട്‌ പൂര്‍വാധികം ശക്‌തിയോടെ പുതിയ രീതിയില്‍ കെട്ടിപ്പൊക്കി കച്ചവടം ആരംഭിക്കുകയായിരുന്നു. തട്ടുകട എന്ന ലേബലില്‍ എല്ലാതരത്തിലുള്ള ഭക്ഷണ പദാര്‍ഥങ്ങളും ഇവിടെ വില്‌പന നടത്തിയിരുന്നു.
അനധികൃത തട്ടുകടകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍ കെ.എസ്‌. ലക്ഷ്‌മണന്റെ നേതൃത്വത്തിലുള്ള ഹെല്‍ത്ത്‌ സ്‌ക്വാഡാണ്‌ ഇന്നലെ രാവിലെ അനധികൃത തട്ടുകട പൊളിച്ചുനീക്കിയത്‌.
ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാരായ വി.എ. സനില്‍കുമാര്‍, എ. ജിതേഷ്‌ഖാന്‍, ജൂനിയര്‌ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ പി.എസ്‌. സജിഷ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യ വിഭാഗം ജീവനക്കാരും പങ്കെടുത്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നഗരത്തിലെ അനധികൃത തട്ടുകടകള്‍ക്കും, പച്ചക്കറി കച്ചവട സ്‌ഥാപനങ്ങള്‍ക്കുമെതിരേ കര്‍ശന നടപടികള്‍ എടുക്കുമെന്ന്‌ ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍ കെ.എസ്‌. ലക്ഷ്‌മണന്‍ പറഞ്ഞു. കുടുംബം പോറ്റാനുള്ള വഴിയോര കച്ചവടക്കാര്‍ക്കുപോലും ഭീഷണിയാകുന്ന വിധത്തില്‍ തൊഴിലാളികളെ കൂലിക്ക്‌ നിര്‍ത്തി നടത്തുന്ന അനധികത തട്ടുകളടക്കമുള്ള സ്‌ഥാപനങ്ങള്‍ പൊളിച്ചുനീക്കുമെന്ന്‌ നഗരസഭ അധികൃതര്‍ വ്യക്‌തമാക്കി.

Ads by Google
Advertisement
Thursday 07 Dec 2017 12.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW